blog-image
16
Sep
2025

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റി സെപ്റ്റംബർ 14 എ കെ പി എ സ്ഥാപക ദിനത്തോടനുബന്ധിച്ച് ജില്ലയിലെ ഫോട്ടോഗ്രാഫി അനുബന്ധ മേഖലയിൽ 40 വർഷത്തോളമായി പ്രവർത്തിക്കുന്ന അംഗങ്ങളെ ആദരിച്ചു.

Kasaragod

15-9-2025. ന് ഉച്ചയ്ക്ക് 2മണിമുതൽ കാസറഗോഡ് എ കെ പി എ ഭവനിൽ വച്ചു നടന്ന ചടങ്ങ് ജില്ലാ പ്രസിഡന്റ് സുഗുണൻ ഇരിയയുടെ അധ്യക്ഷതയിൽ കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ വി കുമാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു എ കെ പി എ സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന് മുഖ്യഥിതിയായി ഫോട്ടോ ഗ്രാഫി മേഖലയിൽ 40 വർഷം കഴിഞ്ഞവരെ കുമാരൻ മാസ്റ്റർ പൊന്നാട അണിയിച്ചു ഉപഹാരം നൽകി ആദരിച്ചു ജില്ലാ വൈസ് പ്രസിഡന്റ് വേണു വി വി, ജില്ലാ ജോയിന്റ് സെക്രട്ടറി സുധീർ കെ, ജില്ലാ വെൽഫയർ ചെയർമാൻ ഷെരിഫ് ഫ്രെയിം ആർട്ട്‌ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അനുമോദനങ്ങൾ ഏറ്റുവാങ്ങിയ അംഗങ്ങൾ അവരുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. ജില്ലാ സെക്രട്ടറി രാജേന്ദ്രൻ വി എൻ ചടങ്ങിന് സ്വാഗതവും ട്രഷറർ പ്രജിത് എൻ കെ നന്ദിയും അറിയിച്ചു.

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More