2024 ഒക്ടോബർ 29ന് 5:30 മണിക്ക് മേഖല സമ്മേളനത്തിന്റെ ഭാഗമായി നിലമ്പൂർ യൂണിയൻ ഹോട്ടൽ പരിസരത്ത് മേഖലാ പ്രസിഡണ്ട് ഷാനു ഞെട്ടിക്കുളം പതാക ഉയർത്തി സമ്മേളന നടപടികൾക്ക് തുടക്കം കുറിച്ചു തുടർന്ന് ആറുമണിക്ക് നിലമ്പൂർ യൂണിയൻ ഹാളിൽ മെഗാ സലീം നഗറിൽ വച്ച് മേഖലാ സമ്മേളനം നടന്നു മൗന പ്രാർത്ഥനയോടുകൂടി ആരംഭിച്ച സമ്മേളനത്തിന് മേഖലാ പ്രസിഡന്റ് ഷാനു നെട്ടിക്കുളം അധ്യക്ഷത വഹിച്ചു സമ്മേളനം ജില്ലാ സെക്രട്ടറി ശശികുമാർ മങ്കട ഉദ്ഘാടനം ചെയ്തു മേഖല PRO ഷംസുദ്ദീൻ അറോറ അനുശോചനം രേഖപ്പെടുത്തി സംസ്ഥാന കമ്മിറ്റി അംഗം ഗഫൂർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു ജില്ലാ PROയും മേഖലാ ഇൻചാർജുമായ ശ്രീ സുരേഷ് ചിത്ര മുഖ്യപ്രഭാഷണം നടത്തി ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹോച്ചിമിൻ.തോമസ് കോശി. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു മേഖലാ സെക്രട്ടറി നിഷാദ് കൊടിക്കാരൻ വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു മേഖലാ ട്രഷറർ വിശ്വനാഥൻ അതുല്യ വാർഷിക വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു ചർച്ചയ്ക്കും മറുപടിക്കും ശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു ജില്ലാ കമ്മിറ്റിയിൽ നിന്നും സമ്മേളനത്തിൽ പങ്കെടുക്കുവാൻ വന്ന ജില്ലാ സെക്രട്ടറി ശശികുമാർ മങ്കടക്ക് മേഖലാ പ്രസിഡണ്ട് ഷാനു ഞെട്ടിക്കുളവും. ജില്ലാ PRO സുരേഷ് ചിത്രയ്ക്ക് മേഖലാ സെക്രട്ടറി നിഷാദ് കൊടിക്കാരനുംമെമെന്റോ നൽകി ആദരിച്ചു. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി അവാർഡ് നേടിയ ഷബീർ മമ്പാടിനെ മേഖലാ ട്രഷറർ വിശ്വനാഥനും. സംസ്ഥാന സമ്മേളന ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുത്ത രാഹുൽചുങ്കത്തറയെ സംസ്ഥാന കമ്മിറ്റി അംഗം ഗഫൂർ റിനിയും. ജംഷീർ പൂക്കോട്ടുംപാടത്തെ മേഖലാ PRO ഷംസുദ്ദീൻ അറോറയും. അഭിലാഷ് ദേവിനെ ജില്ലാ കമ്മിറ്റിയംഗം ഹോച്ചിമിനും. ലഹരി വിമുക്ത ഷോർട്ട് ഫിലിം അവാർഡ് നേടിയ നിസാർ മരുതയെ ജില്ലാ കമ്മിറ്റി അംഗം തോമസ് കോശി എന്നിവർ ഉപഹാരങ്ങൾ നൽകി ആദരിച്ചു . അരുൺ രാജേട്ടൻ ഫോട്ടോഗ്രാഫി മത്സരത്തിൽ ഏറ്റവും കൂടുതൽ എൻട്രികൾ അയച്ച നിലമ്പൂർ സൗത്ത് യൂണിറ്റിന് മേഖലാജോയിന്റ് സെക്രട്ടറി റോയ് തനിമ ഉപഹാരം നൽകി ആദരിച്ചു. ഏറ്റവും കൂടുതൽ മേഖലയെ സാമ്പത്തികമായി സഹായിച്ച നിലമ്പൂർ നോർത്ത് യൂണിറ്റിന് മേഖലാ വൈസ് പ്രസിഡണ്ട് നിഷാദ് ഇമ ഉപഹാരം നൽകി ആദരിച്ചു. 2023 24 പ്രവർത്തന വർഷത്തെ മികച്ച പ്രവർത്തനം നടത്തിയ രണ്ട് യൂണിറ്റുകൾ (നിലമ്പൂർ സൗത്ത് ചുങ്കത്തറ) തെരഞ്ഞെടുക്കുകയും അവർക്കുള്ള ഉപഹാരങ്ങൾ മേഖലാ ഭാരവാഹികൾ ചേർന്ന് നൽകുകയും ചെയ്തു. സ്റ്റുഡിയോ തൊഴിൽ അവസരങ്ങളിൽ മേൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മറ്റ് ഇതര മേഖലയുടെ കൈക്കടത്തലുകൾക്കെതിരെ സംഘടന അടിസ്ഥാനത്തിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കുകയും സ്റ്റുഡിയോ നടത്തി ഉപജീവനം നടത്തുന്നവരെ സംരക്ഷിക്കുകയും ചെയ്യണമെന്ന് നിലമ്പൂർ സൗത്ത് യൂണിറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. റെയിൽവേ ഇലക്ട്രിഫിക്കേഷൻ ഭാഗമായി നിലമ്പൂർ പൂക്കോട്ടുംപാടം റോഡ് പൊളിച്ചിട്ടിരിക്കുന്നതിനാൽ യാത്രാദുരിതം അനുഭവിക്കുന്നതിന് അറുതി വരുത്തുവാൻ പ്രവർത്തികൾ വേഗത്തിൽ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് നിലമ്പൂർ നോർത്ത് യൂണിറ്റ് പ്രമേയമായി അവതരിപ്പിച്ചു. സ്കൂളുകളിൽ അധ്യാപകർ മറ്റു അനധ്യാപകർ മറ്റു ഓഫീസ് സ്റ്റാഫുകൾ എസ്.എസ്.എൽ.സി. പാസ്പോർട്ട് സൈസ് ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യുന്നുണ്ട് അപ്‌ലോഡിങ്ങിന് ചാർജ് എന്ന് രൂപത്തിൽ അതിന് ചാർജും ഈടാക്കുന്നുണ്ട്. നമ്മുടെ തൊഴിൽ മേഖലയെ സംരക്ഷിക്കാൻഈ വിഷയം വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തി വിഷയത്തിൽ ഗൗരവമായി AKPA ഇടപെടണമെന്ന് പൂക്കോട്ടുംപാടം യൂണിറ്റ് പ്രമേയമായി അവതരിപ്പിച്ചു. മേപ്പാടി മലയോര ഹൈവേ യാഥാർത്ഥ്യമാക്കുക നിലമ്പൂർ നഞ്ചൻകോട് റെയിൽവേ പദ്ധതി നടപ്പാക്കുക നിലമ്പൂർ ബൈപ്പാസ് എത്രയും വേഗം നടപ്പാക്കി നിലമ്പൂർ നഗരത്തിലെ ഗതാഗത കുരുക്കിന് അറുതി വരുത്തുക എന്നീ വിഷയങ്ങൾ ചുങ്കത്തറ യൂണിറ്റ് പ്രമേയമായി അവതരിപ്പിച്ചു. നിലമ്പൂർ സൗത്ത് യൂണിറ്റിനു സഫ്വാൻ എടക്കര യൂണിറ്റിനു വേണ്ടി ആസാദ് നിലമ്പൂർ നോർത്ത് യൂണിറ്റിനു വേണ്ടി അൻഷിദ് പൂക്കോട്ടുംപാടം യൂണിറ്റിനു വേണ്ടി ശിവൻ ചുങ്കത്തറ യൂണിറ്റിനു വേണ്ടി രാജഗോപാൽ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു സമ്മേളനത്തിൽ 70 ആളുകൾ പങ്കെടുത്തു നിലമ്പൂർ സൗത്ത് 20 നിലമ്പൂർ നോർത്ത്20 പൂക്കോട്ടുംപാടം11 എടക്കര 06 ചുങ്കത്തറ 09 മേഖലാ വൈസ് പ്രസിഡന്റ് നിഷാദ് ഇമ സ്വാഗതവും മേഖലാ ജോയിന്റ് സെക്രട്ടറി റോയ് തനിമ നന്ദിയും പറഞ്ഞു. ഗ്രൂപ്പ് ഫോട്ടോയ്ക്കും ഭക്ഷണത്തിനും ശേഷം സമ്മേളനം അവസാനിച്ചു......❤️❤️❤️❤️.. പുതിയ ഭാരവാഹികൾ പ്രസിഡന്റ് ഹോച്ചിമിൻ സെക്രട്ടറി രജീഷ് ട്രഷറർ സുദീപ് പൂക്കോട്ടുംപാടം വൈസ് പ്രസിഡന്റ് നിസാർ മരുത ജോയിന്റ് സെക്രട്ടറി അഭിലാഷ് ദേവ് PRO ഷംസുദ്ദീൻ ജില്ലാ കമ്മിറ്റിയിലേക്ക് വിശ്വനാഥൻ. ഗഫൂർ റിനി....