blog-image
24
Sep
2024

പട്ടാമ്പിമേഖല കൊപ്പം യൂണിറ്റ് വാർഷിക സമ്മേളനം

Palakkad

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊപ്പം യൂണിറ്റ് വാർഷിക സമ്മേളനം സെപ്റ്റംബർ 24 ന് ഒരുമണി മുതൽ 5 മണിവരെ കൊപ്പം റെഡിവെന്യൂ ഹാളിൽ വെച്ച് നടന്നു. യൂണിറ്റ് പ്രസിഡൻറ് ഹിദായത്ത് ബാബു പതാക ഉയർത്തിയ തോടുകൂടി സമ്മേളന നടപടികൾ ആരംഭിച്ചു. യൂണിറ്റ് സമ്മേളനം മേഖല പ്രസിഡൻറ് വിബിഷ് വിസ്മയ ഉദ്ഘാടനം ചെയ്തു, സംഘടന വിശദീകരണം ജില്ലാ പ്രസിഡൻറ് ശ്രീ ജയറാം വാഴക്കുന്നവും, സംഘടനാ റിപ്പോർട്ട് മേഖല സെക്രട്ടറി സമദ് കൊപ്പം , വാർഷിക റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി സുരേഷ് പുലാശ്ശേരി വരവ് ചിലവ് കണക്ക് യൂണിറ്റ് ട്രഷറർ ഗോപിനാഥ് രചനയും അവതരിപ്പിച്ചു. ചർച്ചകൾക്കും മറുപടിക്കും ശേഷം യൂണിറ്റ് നിരീക്ഷകനായ സുഭാഷ് കിഴയൂരിൻ്റെ നേതൃത്വത്തിൽ 2024_ 25 പ്രവർത്തന വർഷത്തെ 13 അംഗ യൂണിറ്റ് കമ്മറ്റിയെ തിരഞ്ഞെടുക്കുകയും അതിൽ നിന്നും യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. (നിലവിലെ പ്രസിഡൻറ് സെക്രട്ടറി ട്രഷറർ എന്നിവർ മാറ്റമില്ലാതെ തുടരാൻ നിർദ്ദേശിച്ചു) ജില്ലാ സ്പോർട്സ് കോഡിനേറ്റർ ഷംസു ഓർക്കിഡ് , മേഖല ട്രഷറർ ബാബു പ്രണവം, മുൻ സംസ്ഥാന പ്രസിഡൻ്റും സംസ്ഥാന എക്സിക്യൂട്ടിവുമായ ഗിരീഷ് പട്ടാമ്പി എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. യൂണിറ്റ് കമ്മറ്റി അംഗം രാജൻ വീനസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ യൂണിറ്റ് ജോയിൻ സെക്രട്ടറി സാദിഖ് അനുശോചനവും യൂണിറ്റ് പിആർഒ മനേഷ് നന്ദിയും രേഖപ്പെടുത്തി യതോടുകൂടി യോഗ നടപടികൾ അവസാനിച്ചു. യൂണിറ്റ് സമ്മേളനത്തിന് എത്തിച്ചേർന്ന അതിഥികൾക്കും എല്ലാ മെമ്പർമാർക്കും ഉച്ചഭക്ഷണം നൽകുകയുണ്ടായി പുതിയ ഭാരവാഹികൾ:- പ്രസിഡൻറ്: ഹിദായത്ത് ബാബു വൈസ് പ്രസിഡൻറ് : സാദിഖ് അഴകൻ സെക്രട്ടറി : സുരേഷ് പുലാശ്ശേരി ജോയിൻ സെക്രട്ടറി: ഹനീഫ അഡ്നോക്സ് ട്രഷറർ: ഗോപിനാഥ് രചന പിആർഒ: മനേഷ് മേഖലാ കമ്മിറ്റി: ഷംസു ഓർക്കിഡ് സമദ് കൊപ്പം ഗോപിനാഥ് രചന ഗിരീഷ് ദൃശ്യ രാജൻ വീനസ്. യൂണിറ്റ് കമ്മറ്റി അംഗങ്ങൾ: ബഷീർ പട്ടാമ്പി രഞ്ജിഷ് സുബിൻ ഒറിക്‌സ്

Latest News
19
Sep
2024

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം

Malappuram

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ആൾ ക ...Read More

20
Sep
2024

വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം

Malappuram

AKPA വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം 20-09-20 ...Read More

24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More