blog-image
08
Jul
2025

ചേലക്കര നേത്ര പരിശോധന ക്യാമ്പ്

Thrissur

ചേലക്കര : കാളിയാറോഡ് പള്ളി ജാറം ഹാളിൽ വെച്ച് മേഖലാ പ്രസിഡൻറ് ദിലീപ് കുമാറിന്റെ അധ്യക്ഷതയിൽ ചേലക്കര ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ പിസി മണികണ്ഠൻ " നേത്ര പരിശോധന ക്യാമ്പ് " ഉദ്ഘാടനം നിർവഹിച്ചു. എ കെ പി എ തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡന്റും ചേലക്കര മേഖല ഇൻചാർജും ആയ ഷാജി ലെൻസ്മാൻ മുഖ്യപ്രഭാഷണം നടത്തി തൃശ്ശൂർ ജില്ലാ പിആർഒ അജയൻ കെ സി, കാളി റോഡ് ചാരിറ്റബിൾ ട്രസ്റ്റ് വൈസ് പ്രസിഡൻറ് ഷമീർ എം എ, ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറർ അബു താഹിർ, ഐടിസ് കണ്ണാശുപത്രി പിആർഒ മധുസൂദനൻ പി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. Akpa ചേലക്കര മേഖല സെക്രട്ടറി സുനിൽ കെ സി സ്വാഗതവും ചേലക്കര മേഖല ക്ഷേമനിധി കോഡിനേറ്റർ അനീഷ് കുമാർ നന്ദിയും അറിയിച്ചു. ചേലക്കര മേഖല ജോയിൻ സെക്രട്ടറി സനിൽ, ചേലക്കര യൂണിറ്റ് പ്രസിഡണ്ട് ബിനോയ് ജോസഫ് , സെക്രട്ടറി ഷംസുദ്ദീൻ , വൈസ് പ്രസിഡൻറ് അബ്ബാസ്, പഴയന്നൂർ യൂണിറ്റ് സെക്രട്ടറി ജയ്ബിൻ , ട്രഷറർ ബിജേഷ്, മെമ്പർമാരായ ലത്തീഫ്, രവീന്ദ്രൻ, രാകേഷ്, അനു, ശ്രീനാഥ്, അനീഷ്, റഷീദ്, ഷിയാസ്, അബിൻ ഷൈൻ,വിമൽ കുമാർ , മനു, ബിബിൻ, കാളിയറോഡ് ചാരിറ്റി കൾച്ചറൽ സൊസൈറ്റിയുടെ മെമ്പർമാർ എന്നിവർ പങ്കെടുത്തു. ക്യാമ്പിൽ 100 പേർ ചികിത്സ നേടി. അതിൽ 14 പേർക്ക് തുടർ ചികിത്സയ്ക്ക് വ്യാഴാഴ്ച (10/7/25) ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകും. മേഖലയിൽ നിന്നും 25 അംഗങ്ങൾ പങ്കെടുത്തു

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More