ആൾകേരള ഫോട്ടോ ഗ്രാഫേഴ്സ് അസ്സോസിയേഷൻ ചാലക്കുടി മേഖലയുടെ നാല്പതാം വാർഷിക സമ്മേളനം 11-10-2024 വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് വി ആർ പുരം കമ്മ്യൂണിറ്റി ഹാളിൽ വച്ച് ചാലക്കുടി മേഖലയുടെ നാല്പതാം വാർഷിക സമ്മേളനം മേഖല പ്രസിഡണ്ട് ഷാജു ലെൻസ് മാൻ പതാക ഉയർത്തിയോടുകൂടി ആരംഭം കുറിച്ചു, തുടർന്ന് ചാലക്കുടി യൂണിറ്റ് അംഗം രാധാകൃഷ്ണന്റെ ഈശ്വര പ്രാർത്ഥനയോടെയോഗം ആരംഭിച്ചു,മേഖല ജോ. സെക്രട്ടറിയും, സ്പോർട്സ് കൺവീനറുമായ P. V. ബാബു അനുശോചന പ്രമേയം അവതരിപ്പിച്ചു, മേഖല വൈ.പ്രസിഡണ്ട് ജോബി മേലേടത്ത് സ്വാഗതം പറഞ്ഞു, മേഖല പ്രസിഡണ്ട് ഷാജു ലെൻസ് മാൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് അനിൽ തുമ്പയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു, ജില്ല സെക്രട്ടറി P. V. ഷിബു സംഘടന റിപ്പോർട്ടും, മേഖല സെക്രട്ടറി ജോണി മേലേടത്ത് വാർഷിക റിപ്പോർട്ടും, മേഖല ട്രഷറർ ഷൈബു നടുവേലിൽ വാർഷിക കണക്കും അവതരിപ്പിച്ചു, ഓഡിറ്റിംഗ് റിപ്പോർട്ട് K. J. വിൽസൺ അവതരിപ്പിച്ചു, വാർഷിക റിപ്പോർട്ടിലും, വാർഷിക കണക്കിലും, ചർച്ച നടന്നു.ചർച്ചയിൽ ബാബു അബൂക്കൻ, മധുസൂദനൻ,ബിന്റോ തോമസ്, എന്നിവർ പങ്കെടുത്തു,തുടർന്ന് യോഗാനുമതിയോടെ റിപ്പോർട്ടും,കണക്കും, പാസാക്കി, തുടർന്ന് പൊതു ചർച്ച ആയിരുന്നു, പൊതു ചർച്ചയിൽസാബു സ്റ്റീഫൻ പങ്കെടുത്തു,പൊതു ചർച്ചകൾക്ക് ശേഷം, മേഖല ഇൻ ചാർജും, സംസ്ഥാന ഫോട്ടോ ക്ലബ്ബ് ചെയർമാനും ആയ സി. ജി. ടൈറ്റസ് 2024-2025 വർഷത്തെ പുതിയ ഭാരവാഹികളുടെ പാനൽ അവതരിപ്പിക്കുകയും, യോഗം അംഗീകരിക്കുകയും ചെയ്തു, പ്രസിഡണ്ട് - ജോസ് ഡേവിഡ് വൈ. പ്രസിഡന്റ് -സന്തോഷ് P. S, സെക്രട്ടറി- ടോൾജി തോമസ് ജോ. ബാബു. പി. വി. ട്രഷറർ-രാജു സി. ഡി. PRO -ബാബു അമ്പൂക്കൻ, ജില്ലാ കമ്മിറ്റി അംഗങ്ങൾ സജീവ് വസദിനി, ഷിബു. പി. വി. ഷാജു ലെൻസ്‌മാൻ ജോണി മേലേടത്ത്, സംസ്ഥാന ഇൻഷുറൻസ് ചെയർമാൻ സജീവ് വസദിനി, ജില്ലാ കമ്മിറ്റി അംഗം സുധീഷ് കെ. ആർ ജീവകാരുണ്യ കോഡിനേറ്റർ - ജോൺസൺ വർഗീസ്, ബ്ലഡ് ഡൊണേഷൻ കോഡിനേറ്റർ - E. R. സന്തോഷ് കുമാർ, ക്ഷേമനിധി കോഡിനേറ്റർ- ബാബു ഫ്രാൻസിസ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, ചാലക്കുടി പ്രസ്സ് ഫോറം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഭരിത പ്രതാപനെ മേഖലആദരിച്ചു, ഈ വർഷത്തെ സംഘടനാ അവാർഡുകൾ വിതരണം ചെയ്തു. മികച്ച യൂണിറ്റിനുള്ള അവാർഡ് കൊരട്ടി യൂണിറ്റ് നേടി. മികച്ച പ്രസിഡൻ്റ് സന്തോഷ് P.S (കൊരട്ടി ),മികച്ച സെക്രട്ടറി ടോൾജി തോമസ് '(ചാലക്കുടി )മികച്ച ട്രഷറർ രാജു CD (നോർത്ത് ചാലക്കുടി) എന്നിവർക്ക് പുരസ്കാരങ്ങൾ നൽകി. PRO ജോയ് ഡേവിഡ് നന്ദി പറഞ്ഞു, യൂണിറ്റ് പ്രസിഡന്റ്മാർ, സെക്രട്ടറിമാർ, ട്രഷറർമാർ, യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ, മേഖല കമ്മിറ്റി അംഗങ്ങൾ, വനിത മെമ്പർമാർ, നാല് യൂണിറ്റിലെ മെമ്പർ മാർ.ഈ സമ്മേളനനം വിജയിപ്പിക്കുവാൻ ശ്രമിച്ച എല്ലാവർക്കും മേഖലയുടെ നന്ദി,