ചാലക്കുടി : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാലക്കുടി മേഖലയുടെ ആഭിമുഖ്യത്തിൽ വനിതാദിനം സമുചിതമായി ആഘോഷിച്ചു. മേഖല പ്രസിഡന്റ് ജോസ് ചുള്ളിയാടൻ അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ വിംഗ് കോഡിനേറ്റർ ശ്രീമതി ഇന്ദു ഷണ്മുഖൻ ഉദ്ഘാടനം ചെയ്ത് മധുരം പങ്കുവച്ചു. വനിതാ അംഗങ്ങളായ ഇന്ദു ഷണ്മുഖൻ, ബിനു ശിവരാമൻ, സിജി ബാബു, സിമി ടോൾജി, ഭരിത പ്രതാപ് എന്നിവരെ ആദരിച്ചു.ടോൾജി തോമസ്, രാജു സി ഡി, സജീവ് വസദിനി, ബാബു അമ്പൂക്കൻ എന്നിവർ പ്രസംഗിച്ചു.