പത്തനംതിട്ട ജില്ലയിലെ തിരുവല്ല മേഖലാഗംമായ ഷെറി സി ജോസഫിന്റെ കുടുംബത്തിന്റെ സാന്ത്വനം പദ്ധതി സഹായവിതരണം തിരുവല്ല മുനിസിപ്പൽ പാർക്ക് ഓഡിറ്ററിയത്തിൽ മേഖല പ്രസിഡന്റ് ജോബി അലക്സാണ്ടറുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ AKPA പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഹരി ഭാവന നൽകി. സ്റ്റേറ്റ് കോ -ഓപ്പറേറ്റീവ് എംപ്ലോയിസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ. ആർ സനൽകുമാർ വെൽഫെയർ ഫണ്ട്‌വിതരണംനടത്തി. മുനിസിപ്പൽ കൗൺസിലർമാരായ മാത്യസ് ചാലക്കുഴി, സാറാമ്മ ഫ്രാൻസിസ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമൻ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ,AKPA സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുരളി ബ്ലൈസ്, ഗ്രീഗറി അലക്സ്, ജില്ലാ ട്രെഷറർ പ്രകാശ് നെപ്റ്റുൺ, സുരേഷ് ബാബു, സന്തോഷ് അച്ചൂസ്, അനിൽ ആൽഫ എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നടത്തി. മേഖല സെക്രട്ടറി മനോജ്. പി സ്വാഗതവും മേഖല ട്രഷറർ വിനോദ് പി തോമസ് കൃതജ്ഞതയും രേഖപെടുത്തി.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More