blog-image
16
Sep
2025

വെള്ളാങ്കല്ലൂർ യൂണറ്റ് സമ്മേളനം

Thrissur

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ വെള്ളാങ്കല്ലൂർ യൂണിറ്റ് 16-ാം യൂണറ്റ് സമ്മേളനം 16-08-2025 ചൊവ്വാഴ്ച വെളളാങ്ങല്ലൂർ സർവീസ് സഹകരണബാങ്ക് ഹാളിൽ ഉച്ചക്ക് 2 മണി മുതൽ മുതൽ 7 വരെ നടന്നു. ശ്രീ.വേണു വെള്ളാംങ്ങലൂരിൻ്റെ പ്രാർത്ഥനാ ഗാനത്തോടെ യോഗ നടപടികൾ ആരംഭിച്ചു. യോഗത്തിൽ യൂണിറ്റ് PRO സുദർശൻ അനുശോചനം രേഖപ്പെടുത്തി. യൂണിറ്റ് വൈസ് പ്രസിഡൻ്റ് ശ്രീ. ശരത് ചന്ദ്രൻ സമ്മേളനത്തിന് സ്വാഗതം പറഞ്ഞു.. യൂണിറ്റ് പ്രസിഡന്റ് ശ്രീ. ഷൈജു നാരായണൻ അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് ശ്രീ പ്രസാദ് N S ഉദ്ഘാടനം നിർവഹിച്ചു. വെള്ളാങ്കല്ലൂർ യൂണിറ്റ് അംഗവും സംസ്ഥാന പ്രസിഡൻ്റുമായ ശ്രീ A. C . ജോൺസൺ ആമുഖ പ്രഭാഷണം നടത്തി. മേഖല സെക്രട്ടറി ശ്രീ. സജയൻ കാറളം മേഖല റിപ്പോർട്ട് അവതരിപ്പിച്ചു. 2024 25 വർഷത്തെ വാർഷിക റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി ശ്രീ.റ്റിറ്റോ വർഗീസ് അവതരിപ്പിച്ചു. 2024 25 വർഷത്തെ വാർഷിക വരവ്- ചിലവ് കണക്കാവതരണം യൂണിറ്റ് ട്രഷറർ ശ്രീ ദിപിൻ ദാസ് അവതരിപ്പിച്ചു. റിപ്പോർട്ടിൻ മേലും കണക്കിൻ മേലും നടന്ന ചർച്ചകൾക്കും മറുപടികൾക്കും ശേഷം റിപ്പോർട്ടും കണക്കും സമ്മേളനം അംഗീകരിച്ച് പാസ്സാക്കി. യൂണിറ്റ് ഇൻചാർജും ജില്ലാകമ്മറ്റി അംഗവുമായ *ശ്രീ.സുരേഷ് കിഴുത്താണി മുഖ്യവരണാധികാരിയായി 2025-2026 വർഷത്തേയ്ക്കുള്ള പുതിയ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. യൂണിറ്റ് പ്രസിഡന്റ് -ശ്രീ ഷൈജു നാരായണൻ വൈസ് പ്രസിഡന്റ് - ശ്രീ സുധീഷ് കാഴ്ച സെക്രട്ടറി - ശ്രീ ടിറ്റോ വർഗീസ് ജോയ്ന്റ സെക്രട്ടറി - ശ്രീജിത്ത്‌ M S ട്രഷറർ -ശ്രീ ദിപിൻ ദാസ് PRO -ശ്രീ സുദർശൻ മേഖല കമ്മിറ്റിയിലേക്ക് - 01 -ശ്രീ A C ജോൺസൺ 02 -ശ്രീ വേണു വെള്ളാങ്കല്ലൂർ 03 -ശ്രീ ശരത്ത് ചന്ദ്രൻ 04 -ശ്രീ വിശ്വനാഥ് 05 - സുരാജ് കെ.എസ് യൂണിറ്റ് കമ്മിറ്റിയിലേക്ക്.. 01 -ശ്രീ സുനിൽ സ്‌പെക്ട്ര 02 -ശ്രീ ഉമേഷ്‌ 03 -ശ്രീ മിലിട്ടൻ 04 -ശ്രീ സുബിൻ എന്നിവരെ തിരഞ്ഞെടുത്തു. ആശംസകൾ അർപ്പിച്ച് ജില്ലാ സ്പോർട്സ് ചെയർമാൻ ശ്രീ വേണു വെള്ളാങ്കല്ലൂർ, മേഖല ട്രഷറർ ശ്രീ ആൻ്റു T C, മേഖലാ PRO ശ്രീ വിശ്വനാഥ് കരുവന്നൂർ യൂണിറ്റ് ട്രഷറർ ശ്രീ രാജൻ വി.കെ, ടൗൺ യൂണിറ്റ് പ്രസിഡന്റ് ശ്രീ.സഞ്ജു കെ.വി. മുൻ മേഖല പ്രസിഡൻ്റ് ശ്രീ സുരാജ് കെ എസ് എന്നിവരും സംസാരിച്ചു. 2024-25 കാലഘട്ടത്തിൽ കഴിവ് തെളിയിച്ച മെമ്പർമാരുടെ മക്കൾക്ക് ആദരവ് നൽകി Dr. ദൃശ്യ കൃഷ്ണൻ MBBS (ടൗൺ യൂണിറ്റ് മെമ്പർ രാധാകൃഷ്‌ണൻ്റ മകൾ) ആമി എസ്. ഡിപിൻ് The 21st Centuary Emily Dickinson Award (യൂണിറ്റ് ട്രഷറർ ഡിപിൻദാസിൻ്റെ മകൾ) ദേവനന പ്രസാദ് ഡൽഹിയിൽ വെച്ച് നടന്ന സുബ്രതോ കപ്പ് നാഷ്‌ണൽ ലവൽ, ഫുട്ബോൾ മത്സരത്തിൽ കേരളത്തെ പ്രധിനിധീകരിച്ചു. (മേഖലപ്രസിഡന്റ് പ്രസാദ് എൻ.എസിൻ്റ മകൾ) സ്വസ്‌തിക ഷൈജു All Kerala Inter-school Table Tennis championship 3rd prize (യൂണിറ്റ് പ്രസിഡൻ്റ് ഷൈജു നാരായണൻ്റ മകൾ) ജാസിം ഹമദ് പി.ജെ. Junior Model International 2025, Pre Teen Categery "2nd Runnerup, Held in ThaiLand, Represent to India (യൂണിറ്റ് അംഗം ജംഷിയുടെ മകൻ) ആദരവ് ഏറ്റുവാങ്ങിയവരുടെപ്രതിനിധീകരിച്ചുകൊണ്ട് ശ്രീ കെ.കെ രാധാകൃഷ്ണൻ ദൃശ്യ സംസാരിച്ചു സമ്മേളനത്തിന് സുധീഷ് കാഴ്ച നന്ദിയും പറഞ്ഞു....

Latest News
26
Sep
2024

കൊടകര മേഖലയിലെ കോടാലി യൂണിറ്റ് സമ്മേളനം

Thrissur

കൊടകര മേഖലയിലെ കോടാലി യൂണിറ്റ് സമ്മേ ...Read More