ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാള മേഖല പുത്തൻചിറ യൂണിറ്റിന്റെ 41 വാർഷിക സമ്മേളനവും കുടുംബ സംഗമവും അമ്പഴക്കാട് oxbo ecco space ൽ പുത്തൻചിറ യൂണിറ്റ് പ്രസിഡണ്ട് പോൾ PJ യുടെ അധ്യക്ഷതയിൽ നടന്നു. ഡെന്നിസ് കൈതാരത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ അധ്യക്ഷ പ്രസംഗത്തിനുശേഷം യൂണിറ്റ് സെക്രട്ടറി വിനോദ് ടി ബി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.. മേഖലാ പ്രസിഡണ്ട് കൃഷ്ണദാസ് പി ജി ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. ട്രഷറർ ഷാജു ടിവി വരവ് ചിലവ് അവതരിപ്പിച്ചു. മേഖല സെക്രട്ടറി ഷിബു T.K,മേഖലാ ട്രഷറർ അലോഷ്യസ് കെ എസ്, ജില്ലാ കമ്മിറ്റി അംഗം ജോസ് T.K എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് ഇൻ ചാർജർ ആയ അലോഷ്യസ് ന്റെ നേതൃത്വത്തിൽ പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. മേഖല കമ്മിറ്റി അംഗം പിആർ ശിവാനന്ദൻ നന്ദി പറഞ്ഞു. പുതിയ കമ്മിറ്റി ഭാരവാഹികളായി ശിവാനന്ദൻ പി ആർ, ഡെന്നിസ് കൈതാരത്ത് ,വർഗീസ് K.K എന്നിവരെ തിരഞ്ഞെടുത്തു
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More