blog-image
17
Oct
2024

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) വാടാനപ്പള്ളി മേഖല വാർഷിക പൊതുയോഗം

Thrissur

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) വാടാനപ്പള്ളി മേഖല വാർഷിക പൊതുയോഗം നാല്പതാം മേഖല സമ്മേളനത്തിന്റെ ഭാഗമായി രാവിലെ 9.30 യോടെ അധ്യക്ഷൻ ശ്രീ ബിജു സി. ശങ്കുണ്ണി പതാക ഉയർത്തി സമ്മേളനത്തിന്‌ തുടക്കം കുറിച്ചു.ഭൂരിഭാഗം അംഗങ്ങളുടെ പിൻബലത്തിൽ നല്ലൊരു പ്രകടനം കാഴ്ചവച്ചു. 11 മണിയോടെ സജീവൻ എം.എസ്സി ന്റെ പ്രാർത്ഥനയോടെ പൊതുയോഗം തുടങ്ങി. സംസ്ഥാന പ്രസിഡണ്ട് എ.സി ജോൺസൺ ഉദ്ഘാടനവും, റിൽസ് മത്സരത്തിന്റെ പ്രഖ്യാപനവും നടത്തി.റിൽസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മിഥുൻ കാഞ്ഞാണി യൂണിറ്റ്, രണ്ടാം സ്ഥാനം അനീഷ് തൃത്തല്ലൂർ ഏങ്ങണ്ടിയൂർ യൂണിറ്റ്,മൂന്നാം സ്ഥാനം പ്രിൻസ് തൃപ്രയാർ യൂണിറ്റ്. വിദ്യാഭ്യാസ അവാർഡ്,ഫോട്ടോഗ്രാഫി അവാർഡ്,ഫുട്ബോൾ ടീമിന് ഉള്ള സമ്മാന ദാനം. നല്ല യൂണിറ്റിനുള്ള സമ്മാനധാനവും ജില്ലാ പ്രസിഡണ്ട് അനിൽ തുമ്പയിൽ നൽകി. മികച്ച യൂണിറ്റായി. പെരിങ്ങോട്ടുകര യൂണിറ്റും, മികച്ച പ്രസിഡണ്ട് സജി ശങ്കർ കാഞ്ഞാണി യൂണിറ്റ്,മികച്ച സെക്രട്ടറി ജോസഫ് തോലത്ത് കാഞ്ഞാണി യൂണിറ്റ്,മികച്ച ട്രഷറർ ദിനേശ് വി.വി പെരിങ്ങോട്ടു യൂണിറ്റ്. എന്നിവർ കരസ്ഥമാക്കി.തുടർന്ന് ഷാജി ലാൻസ് മാൻ, ജിതേഷ് ഇ. ബി, ജീസൻ എ വി, ഡെന്നി എം പി, ഫ്ല്ളഡന്റോ.എ.വി എന്നിവർ ആശംസകൾ പറഞ്ഞു. സനൂപ് കെ.എ നന്ദി പറഞ്ഞു യോഗം അവസാനിച്ചു. തുടർന്ന് 3 മണിക്ക്. ബിജു സി ശങ്കുണ്ണിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട്. പ്രതിനിധി സമ്മേളനo ഉദ്ഘാടനം ചെയ്തു. മേഖലയുടെ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. റിപ്പോർട്ടും കണക്കും പാസാക്കിയ ശേഷം. മേഖലയുടെ ഇൻചാർജ് ആയ ഷാജി ലാൻസ്മാൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി. സുരേഷ് സി എസ്,വൈസ് പ്രസിഡണ്ട്. ഷമീർ തൃത്തല്ലൂർ,സെക്രട്ടറി. ഷനൂപ് കെ.എ, ജോയിൻ സെക്രട്ടറി.സന്തോഷ് മുദ്ര, ട്രഷറർ.ഫ്ലളഡന്റോ, ജില്ലാ കമ്മറ്റി അംഗങ്ങളായി ജിതേഷ് ഇ.ബി, ജീസൻ എ.വി, ഡെന്നി എം.പി, ബിജു സി ശങ്കുണ്ണി എന്നിവരെ തിരഞ്ഞെടുത്തു വാടാ യൂണിറ്റ് ട്രഷറർ ഷാജി ഇമേജ് നന്ദി പറഞ്ഞു യോഗം അവസാനിച്ചു. നമ്മുടെ മേഖല സമ്മേളനo 5 യൂണിറ്റിലെ അoഗങ്ങളുടെ നിറഞ്ഞ സാന്നിദ്ധ്യത്തിലും, ജില്ലാ, മേഖല,യൂണിറ്റ് ഭാരവാഹികളുടെ സഹകരണത്തോടെ വൻ വിജയ മാക്കിയ സമ്മേളനത്തിന്. ഒരായിരം നന്ദി.

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More

21
Sep
2024

പാറശ്ശാല ടൗൺ യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More

27
Sep
2024

ഉദിയൻകുളങ്ങര യൂണിറ്റ്

Thiruvananthapuram

തിരുവനന്തപുരം ജില്ല നെയ്യാറ്റിൻകര മ ...Read More

27
Sep
2024

south ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം

Palakkad

ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More