ആൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റി എ കെ പി എ സ്ഥാപക ജനറൽ സെക്രട്ടറി സാരംഗപാണി അനുസ്മരണം മുതിർന്ന ഫോട്ടോ ഗ്രാഫർ മാരെ ആദരിക്കൾ കൈനീട്ടം തുക വിതരണം എന്നി പരിപാടികൾ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് മേഖല കമ്മിറ്റി ഓഫീസിൽ വച്ചു നടന്ന ചടങ്ങിൽ സാരംഗ പാണി സാറിന്റെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി കൊണ്ടു അനുസ്മരണം നടത്തി. ജില്ലാ പ്രസിഡന്റ് സുഗുണൻ ഇരിയയുടെ അദ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു.മുതിർന്ന അംഗങ്ങളായ രത്നാകരൻ മിനോൾട്ട, രവി കാര്യാട്ട് എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു കൊണ്ട് കൈനീട്ടം തുക കൈമാറി, ജില്ലാ ട്രഷറർ പ്രജിത് എൻ കെ, ജില്ലാ പി ആർ ഒ രാജീവൻ സ്നേഹ ജില്ലാ സ്വശ്രയ സംഘം കോർഡിനേറ്റർ കെ സി അബ്രഹാം, മുൻ ജില്ലാ ഭാരവാഹികളായ ഗോവിന്ദൻ ചങ്കരൻ കാട്, എ ആർ ബാബു,,നേച്ചർ ക്ലബ്ബ് കോർഡിനേറ്റർ ശ്രീജിത്ത് നിലയ്,രവി കാര്യാട്ട്,എന്നിവർ അനുസ്മരിച്ചു സംസാരിച്ചു. ജില്ലാ സെക്രട്ടറി വി എൻ രാജേന്ദ്രൻ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി സുധീർ കെ നന്ദിയും അർപ്പിച്ചു
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More