ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസോസിയേഷൻ 41 മത് മുതുവറ യൂണിറ്റ് സമ്മേളനം 2025 സെപ്റ്റംബർ 29 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് Dev`s Eatery Hall അമല നഗറിൽ വച്ച് നടന്നു. യൂണിറ്റ് പ്രസിഡന്റ് ജിൻസൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. അനുശോചനം യൂണിറ്റ് ജോയിന്റ് സെക്രട്ടറി വിനീത് കെ വാസു വായിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് നവീൻ പി ആർ എല്ലാവരെയും സ്വാഗതം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജിൻസൻ അദ്ധ്യക്ഷ പ്രസംഗം നടത്തി. മേഖല പ്രസിഡന്റ് ജോജു ഈ ജെ പ്രസംഗത്തിലൂടെ യോഗം ഉത്ഘാടനം നിർവഹിച്ചു. നേച്ചർ ക്ലബ് ചെയർമാൻ കെ വി ദേവദാസ് മുഖ്യ പ്രഭാഷണം നടത്തി. മേഖല സെക്രട്ടറി നന്ദകുമാർ എൻ എസ് സംഘടന റിപ്പോട്ടും യൂണിറ്റ് സെക്രട്ടറി തോമസ് വടക്കൻ യൂണിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. യൂണിറ്റ് ട്രഷറർ അലക്സ് ബ്ലസ്സൻ കണക്ക് വായിക്കുകയും ചെയ്തു. കാരുണ്യ ഫണ്ട് ചെയർമാൻ രഞ്ജിത്ത് സി എസ്, ജില്ല കമ്മിറ്റി അംഗം ജെനിഷ് പാമ്പൂർ, ഇൻഷുറൻസ് &സാന്ത്വനം കോർഡിനേറ്റർ നിഷാർ എം എ, മേഖല ട്രഷറർ വിറ്റസ് വിൻസെന്റ് തിരൂർ യൂണിറ്റ് പ്രസിഡന്റ് രെജീഷ് വി പി, അരിമ്പുർ യൂണിറ്റ് പ്രസിഡന്റ് ബെന്നി പി എ, ഒളരി യൂണിറ്റ് പ്രസിഡന്റ് വര്ഗീസ് പോൾ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് റിപ്പോർട്ടിലും കണക്കിലും ചർച്ച നടത്തി യോഗ അംഗങ്ങൾ കയ്യടിച്ചു പാസാക്കി. യൂണിറ്റ് ഇൻചാർജ് അനൂപ് കൃഷ്ണ യുടെ വരണാധികാരത്തിൽ തിരഞ്ഞെടുപ്പിലൂടെ പ്രസിഡന്റ് :ജിൻസൻ സി പി വൈസ് പ്രസിഡന്റ് :ഫ്രിജേഷ് സി എഫ് സെക്രട്ടറി :തോമസ് വടക്കൻ ട്രഷറർ :രാജീവ് കുമാർ കെ കെ ജോയിന്റ് സെക്രട്ടറി :വിനീത് കെ വാസു മേഖല കമ്മിറ്റി അംഗങ്ങൾ ബ്ലസ്സൻ കെ എഫ് നവീൻ പി ആർ ജോജു ഈ ജെ യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ കൃഷ്ണ പ്രസാദ് സഞ്ജയ് രാജ് ജിത്തുലാൽ വിഷ്ണു എം എസ് ശ്രീജിത്ത് കെ സി എന്നിവരെ തിരഞ്ഞെടുത്തു. രാജീവ് കെ കെ നന്ദി പറഞ്ഞു ലഘുഭക്ഷണത്തോടെ സമ്മേളനത്തിന് സമാപനമായി യൂണിറ്റിൽ നിന്നും 28 അംഗങ്ങൾ പങ്കെടുത്തു.
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More