blog-image
28
Nov
2024

എ.കെ.പി.എ 40-മത് തൃശ്ശൂർ ജില്ലാ സമ്മേളനം

Thrissur

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ 40-മത് തൃശ്ശൂർ ജില്ലാ സമ്മേളനം 28.11.2024 ന് വ്യാഴാഴ്ച കുന്നംകുളം ടൗൺ ഹാളിൽ ( ജിനേഷ് ഗോപി നഗർ) വെച്ച് നടന്നു. രാവിലെ 9.00ന് ജില്ലാ പ്രസിഡണ്ട് അനിൽ തുമ്പയിൽ പതാക ഉയർത്തിയതോടു കൂടി സമ്മേളന പരിപാടികൾക്ക് തുടക്കമായി. 9. 30 നു ഫോട്ടോ പ്രദർശനം ഉത്ഘാടനം ശ്രീ.സി. ആർ. സന്തോഷ്‌ (അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പോലീസ് കുന്നംകുളം) നിർവഹിച്ചു ട്രേഡ് ഫെയർ ഉൽഘാടനം ശ്രീമതി. മിനി മോൻസി (വാർഡ് കൗൺസിലർ കുന്നംകുളം )നിർവഹിച്ചു. തുടർന്ന് സംഘടനാ ശക്തി പ്രകടനം നടന്നു. പൊതുസമ്മേളനം ജില്ലാ പ്രസിഡന്റ്‌ അനിൽ തിമ്പയിലിന്റെ അധ്യക്ഷതയിൽ അനിൽ പടവരാടിന്റെ പ്രാർത്ഥനയോടെ തുടങ്ങി. ജില്ലാ സെക്രട്ടറി ഷിബു.P.V.സ്വാഗതം പറഞ്ഞ ചടങ്ങിൽ A.C.ജോൺസൺ ആമുഖ പ്രാഭാഷണം നടത്തി, മുൻ തൃശ്ശൂർ എംപി T. N. പ്രതാപൻ പൊതു സമ്മേളനം ഉൽഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ അവാർഡ്കൾ ശ്രീമതി. സീത രവീന്ദ്രൻ (കുന്നംകുളം നഗരസഭാ ചെയർ പേഴ്സൺ )വിതരണം ചെയ്തു, മുഖ്യധിതി ശ്രീ. V. K. ശ്രീരാമൻ (സിനി ആർട്ടിസ്റ്റ് )ഫോട്ടോഗ്രാഫർ ഓഫ്‌ ദി ഇയർ അവാർഡ് K. B ഗിരിഷിന്റെ മകന് നൽകി, ഫോട്ടോഗ്രാഫി അവാർഡ് ദാനം സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ്‌ കള്ളാട്ടുകുഴി നിർവഹിച്ചു, ആശംസകളർപ്പിച്ചു കൊണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ. ജനിഷ് പാമ്പൂർ, ജില്ലാ ഇൻചാർജ് ശ്രീ. സന്തോഷ്‌ K.K. (സംസ്ഥാന വെൽഫെയർഫണ്ട് ചെയ്യർമാൻ), സുഭാഷ് പാക്കത്ത് (BJP മണ്ഡലം പ്രസിഡണ്ട്),സംസ്ഥാന ഫോട്ടോക്ലബ് ചെയർമാൻ ടൈറ്റസ് C.G, സംസ്ഥാന ഇൻഷുറൻസ് ചെയർമാൻ സജീവ് വസദിനി, ജില്ലാ സാന്ത്വനം ചെയ്യർമാൻ മുധുസൂധനൻ. K. K(സംസ്ഥാന കമ്മിറ്റി അംഗം), ജില്ലാ വൈസ് പ്രസിഡന്റ്‌ ബിജു ആൽഫ,ലിജോ ജോസഫ്, ജില്ലാ ജോയിന്റ് സെക്രട്ടറി ഷാജി ലെൻസ്മെൻ, ഡെന്നി. M.P,ജില്ലാ ജില്ലാ PRO സുനിൽ P.N എന്നിവർ സംസാരിച്ചു. ജില്ലാ ട്രേഷർ ജിതേഷ്. E. B നന്ദി രേഖപ്പെടുത്തി

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More