ആൾ കേരള ഫോട്ടോഗ്രാഫഴ്‌സ് അസ്സോസിയേഷൻ ഇരിഞ്ഞാലക്കുട മേഖല 40 മത് മേഖല സമ്മേളനം കല്ലംകുന്ന് കോ ഓപ്പറേറ്റീവ് ഹാൾ നടവരമ്പ് വെച്ച് സംഘടിപ്പിച്ചു. അധ്യക്ഷൻ മേഖല പ്രസിഡന്റ് ശ്രീ ശശി കെ ബി പതാക ഉയർത്തികൊണ്ട് സമ്മേളനത്തിന് തുടക്കം കുറിച്ചു. ഫോട്ടോ പ്രദർശന ഉത്ഘാടനം വെളുക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ എസ് ധനീഷ് നിർവഹിച്ചു. തുടർന്ന് അംഗങ്ങളുടെ ശക്തി വിളിച്ചോതുന്ന പ്രകടനം നടന്നു. മേഖല പ്രസിഡന്റ് ശ്രീ ശശി കെ ബി യുടെ അധ്യക്ഷതയിൽ കരുവന്നൂർ യൂണിറ്റ് സെക്രട്ടറി സജയൻ കാറളത്തിന്റെ പ്രാർത്ഥനഗീതത്തോടെ ആരംഭിച്ച പൊതുയോഗം ജില്ലാ പ്രസിഡന്റ് ശ്രീ അനിൽ തുമ്പയിൽ ഉത്ഘാടനം നിർവഹിച്ചു .മേഖല ജോയിന്റ് സെക്രട്ടറി ശ്രീ ഡേവിസ് ആലുക്ക സ്വാഗതവും,സംസ്ഥാന പ്രസിഡന്റ് ശ്രീ ജോൺസൻ എ സി ആമുഖ പ്രഭാഷണവും. ജില്ലാ സെക്രട്ടറി ശ്രീ ഷിബു പി വി സംഘടന റിപ്പോർട്ടും, മേഖല സെക്രട്ടറി ശ്രീ നിഖിൽ കൃഷ്ണ മേഖല വാർഷിക കണക്കും മേഖല ട്രെഷർ ശ്രീ വേണു വെള്ളങ്ങലൂർ മേഖല വാർഷിക കണക്കും അവതരിപ്പിച്ചു. തുടർന്ന് സംസ്ഥാന പ്രസിഡന്റ് ശ്രീ ജോൺസൻ എ സി, മേഖല ഇൻചാർജ് ശ്രീ ലിജോ ജോസഫ്, എന്നിവരെയും വിദ്യാഭ്യാസ അവാർഡിന് അർഹരായവർ , രക്തദാനം നൽകിയവർ , ജില്ലാ ക്രിക്കറ്റ് ടീമിൽ കളിച്ചവർ, ഫോട്ടോഗ്രാഫി മത്സര വിജയികൾ, വയനാട് സഹായത്തിലേക്ക് കുടുക്ക പൊട്ടിച്ചു തുക നൽകിയ ആരുഷ് എനിവരെയും ആദരിച്ചു. മേഖല ഇൻചാർജ് ലിജോ ജോസഫ്ന്റെ നേതൃത്വത്തിൽ നടത്തിയ തിരഞ്ഞെടുപ്പിൽ മേഖല പ്രസിഡന്റ് ശ്രീ പ്രസാദ് എൻ എസ്, സെക്രട്ടറി ശ്രീ സജയൻ കാറളം, ട്രഷർ ശ്രീ ആന്റു ടി സി എന്നിവരെയും തിരഞ്ഞെടുത്തു. തുടർന്ന് ജില്ലാ ഫോട്ടോ ക്ലബ് കോർഡിനേറ്റർ ശ്രീ സുരേഷ് കിഴുത്താണി ആശംസയും, വെള്ളങ്ങലൂർ യൂണിറ്റ് പ്രസിഡന്റ് ശ്രീ വിശ്വജിത് നന്ദിയും അർപ്പിച്ചു.