ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊടകര മേഖലയുടെ 40-മത് മേഖലാസമ്മേളനം കോടാലി വിനയകുമാർ നഗറിൽ ( വ്യാപാര ഭവൻ ഹാൾ ) 10-10-2024 വ്യാഴാഴ്ച 6 മണിക്ക് സംസ്ഥാന,ജില്ലാ,മേഖലാ, യൂണിറ്റ് ഭാരവാഹികളുടെയും മേഖലയിലെ മെമ്പർമാരുടെയും സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട മേഖലാ പ്രസിഡണ്ട് ശ്രീ അനിൽകുമാർ ടി.വി പതാക ഉയർത്തിക്കൊണ്ട് ആരംഭിച്ചു. തുടർന്ന് വിനയകുമാർ അനുസ്മരണവും അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് സാന്ത്വനം ഫണ്ട് കൈമാറുന്ന ചടങ്ങും നടന്നു. യോഗത്തിൽ മേഖലാ വൈസ്.പ്രസിഡണ്ട് മുരളി ടി.ജി അനുശോചനം രേഖപ്പെടുത്തി. മേഖലാ ജോയിൻ.സെക്രട്ടറി സുരേഷ് ഐശ്വര്യ സ്വാഗതം ആശംസിച്ചു. മേഖലാ പ്രസിഡണ്ട് അനിൽകുമാർ ടി.വി അദ്ധ്യക്ഷ പ്രസംഗം നടത്തി. ജില്ലാ പ്രസിഡണ്ട് അനിൽ തുമ്പയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഫോട്ടോ ക്ലബ് കോർഡിനേറ്റർ ടൈറ്റസ്. സി.ജി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഷിബു പി.വി സംഘടനാ റിപ്പോർട്ടിങ് നടത്തി. മേഖലാ സെക്രട്ടറി ഷൈജു ഇമാജിനേഷൻ മേഖല റിപ്പോർട്ട് അവതരിപ്പിച്ചു. മേഖല ട്രഷറർ ജീവൻ ലോറൻസ് വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. ജില്ലാ സ്പോർട്സ് ചെയർമാൻ ഷിജു പന്തല്ലൂർ, ജില്ലാ കമ്മിറ്റി അംഗവും മേഖലാ ഇൻഷുറൻസ് കോഡിനേറ്ററുമായ സജി പൗലോസ്, മേഖലാ വൈസ് പ്രസിഡണ്ടും സാന്ത്വനം കോർഡിനേറ്ററുമായ മുരളി ടി.ജി, ബ്ലഡ് ഡൊണേഷൻ ക്ലബ് കോർഡിനേറ്റർ ഓസ്‌ബിൻ എം.പി, സ്പോർട്സ് കോർഡിനേറ്റർ ജിയോ വി. ജെ, കൊടകര യൂണിറ്റ് പ്രസിഡണ്ട് രാഹുൽ രമേഷ്, വരന്തരപ്പിള്ളി യൂണിറ്റ് പ്രസിഡണ്ട് രവീന്ദ്രനാഥ്.സി, പുതുക്കാട് യൂണിറ്റ് പ്രസിഡണ്ട് ബാസ്റ്റിൻ ദേവസി, കോടാലിയ യൂണിറ്റ് പ്രസിഡണ്ട് ജോൺസൺ ഇമേജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് സമ്മാനദാനവും നടന്നു. തിരഞ്ഞെടുപ്പ് വരണാധികാരി മേഖല ഇൻചാർജ്ജും സംസ്ഥാന ഇൻഷുറൻസ് കോഡിനേറ്ററുമായ സജീവ് വസദിനിയുടെ നേതൃത്വത്തിൽ 2024-25 വർഷത്തേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നു. പ്രസിഡണ്ട് അനിൽകുമാർ ടി.വി, വൈസ് പ്രസിഡണ്ട് മുരളി ടി.ജി, സെക്രട്ടറി ഷൈജു ഇമാജിനേഷൻ, ജോയിൻ സെക്രട്ടറി സന്തോഷ് പൊന്നെത്ത്, ട്രഷറർ സുരേഷ് ഐശ്വര്യ, ജില്ലാ കമ്മിറ്റി അംഗങ്ങൾ ടൈറ്റസ് . സി.ജി, സജി പൗലോസ്, ജീവൻ ലോറൻസ്, പി. ആർ. ഒ സുനിൽ പുണർക്ക. സമ്മേളനത്തിന് ആതിഥേയത്വം വഹിച്ച കോടാലി യൂണിറ്റ് സെക്രട്ടറി ഐ.ആർ അരവിന്ദാക്ഷൻ നന്ദി പഞ്ഞ് യോഗനടപടികൾ അവസാനിച്ചു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More