എ കെ പി എ ചെറുതുരുത്തി യൂണിറ്റിന്റെ 41-0 വാർഷിക സമ്മേളനം യൂണിറ്റ് പ്രസിഡന്റ് ലിന്റോ ആൽഫയുടെ അധ്യക്ഷതയിൽ 25-9 -2025 ചെറുതുരുത്തി പഞ്ചായത്ത് ഗസ്റ്റ് ഹൗസിൽ വച്ച് നടത്തപ്പെട്ടു. മൗന പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ യൂണിറ്റ് വൈസ് പ്രസിഡന്റ് ദിപിൻ സ്വാഗതം പറഞ്ഞു. യൂണിറ്റ് മെമ്പർ പ്രണവ് അനുശോചനം അർപ്പിച്ചു. മേഖലാ പ്രസിഡന്റ് മുരളി പി വി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഷാജി ലെൻസ് മെൻ മുഖ്യപ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി മണി ചെറുതുരുത്തി സംഘടന റിപ്പോർട്ടിംഗ് നടത്തി. യൂണിറ്റ് സെക്രട്ടറി റംലത്ത് റഷീദ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് ട്രഷർ റഷീദ് കുഞ്ഞോൾ വാർഷിക കണക്ക് അവതരിപ്പിച്ചു. വാർഷിക റിപ്പോർട്ടും കണക്കും യോഗം ഐക്യകണ്ഠേന പാസാക്കി. വാർഷിക സമ്മേളനത്തിന് ആശംസകൾ നേർന്നുകൊണ്ട് പ്രസാദ്,സുജിത്, ഡെന്നി എന്നിവർ സംസാരിച്ചു. വിവിധ ഫോട്ടോഗ്രാഫി മത്സരങ്ങളിൽ അവാർഡ് നേടിയ മണി ചെറുതുരുത്തിയെ യൂണിറ്റിന്റെ സ്നേഹോപഹാരം നൽകി ആദരിച്ചു. സംസ്ഥാന - ജില്ല ഫോട്ടോഗ്രാഫി ക്ലബ്ബുകൾ നടത്തിയ ഫോട്ടോഗ്രാഫി പ്രദർശനത്തിന് അവസരം ലഭിച്ച ഷാജി ലെൻസ്മെൻ, മണി ചെറുതുരുത്തി, സുബിൻ ചെറുതുരുത്തി, റഷീദ് കുഞ്ഞോൾ എന്നിവരെ ആദരിച്ചു. തുടർന്ന് പൊതു ചർച്ചയിൽ യൂണിറ്റ് അംഗങ്ങൾ സംസാരിച്ചു. അതിനുശേഷം യൂണിറ്റിന്റെ 2025 - 26 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ യൂണിറ്റ് ഇൻ ചാർജ് രാഹുൽ കല്ലംമ്പാറയുടെ സാന്നിധ്യത്തിൽ തിരഞ്ഞെടുത്തു. യൂണിറ്റ് പ്രസിഡന്റായി സുബിൻ ചെറുതുരുത്തി യൂണിറ്റ് സെക്രട്ടറി ലിന്റോ ആൽഫ യൂണിറ്റ് ട്രഷറർ റഷീദ് കുഞ്ഞോൾ. യൂണിറ്റ് വൈസ് പ്രസിഡന്റ് ദിപിൻ, യൂണിറ്റ് ജോയിൻ സെക്രട്ടറി അനിൽകുമാർ, മേഖല കമ്മിറ്റിയിലേക്ക് മണി ചെറുതുരുത്തി, ഷാജി ലെൻസ്മെൻ, സുജിത്ത് എന്നിവരെയും യൂണിറ്റ് കമ്മിറ്റിയിലേക്ക് കൃഷ്ണദേവ് രാജീവ് സുരേഷ് ബാബു എന്നിവരേയും ഉൾപ്പെടുത്തി 11 കമ്മിറ്റി തിരഞ്ഞെടുത്തു. യൂണിറ്റ് ജോയിൻ സെക്രട്ടറി അനിൽകുമാർ നന്ദി പറഞ്ഞു. തുടർന്ന് ഭക്ഷണത്തോടുകൂടി ഈ വർഷത്തെ വാർഷിക സമ്മേളനം സമാപിച്ചു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More