തളിപ്പറമ്പ്: സര്‍ക്കാര്‍ ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് സബ്സിഡിയോടുകൂടി ക്യാമറ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്(എ.കെ.പി.എ) തളിപ്പറമ്പ് മേഖല സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് ഹാളില്‍ നടന്ന സമ്മേളനം സംസ്ഥാന ട്രഷറര്‍ ഉണ്ണി കൂവോട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.രഞ്ജിത്ത് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എസ്.ഷിബുരാജ്, സെക്രട്ടറി സുനില്‍ വടക്കുംമ്പാട്, ട്രഷറര്‍ വിതിലേഷ് അനുരാഗ് , ജില്ലാ ജോ.സെക്രട്ടറി ചന്ദ്രന് മാവിച്ചേരി, മേഖല സെക്രട്ടറി ചന്ദ്രന് അഖില്‍, ജില്ലാ സ്വയം സഹായ നിധി ട്രഷറര്‍ സുമേഷ് മഴൂര്‍, മേഖല ട്രഷറര്‍ കെ.വി.ഷിബിന്‍, മേഖല വൈസ് പ്രസിസന്റ് ബാബു പ്രണവം, ജോ: സെക്രട്ടറി ഷഫീഖ്, പി.ആര്.ഒ.പ്രവീണ്‍, കെ.വി.ദിലീഷ് കുമാര്‍, പി.ഗോപാലന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: പി.സി.വത്സരാജ്(പ്രസിഡന്റ്), കെ.ജിമേഷ് കുമാര്‍(വൈസ് പ്രസിഡന്റ്), വി.ശ്രീഗണേഷ്(സെക്രട്ടെറി), ബാബു പ്രണവം(ജോ: സെക്രട്ടറി), കെ.വി.ഷിബിന്‍(ട്രഷറര്‍), പ്രവീണ്‍കുമാര്‍(പിആര്‍ഒ).
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More