കൊടുങ്ങല്ലൂർ : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊടുങ്ങല്ലൂർ മേഖല ടൗൺ യൂണിറ്റ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും നടത്തി. കൊടുങ്ങല്ലൂർ വ്യാപാരഭവൻ മിനി ഹാളിൽ നടന്ന സമ്മേളനം മേഖല പ്രസിഡണ്ട് ശ്രീ.പി.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ശ്രീമതി. ബിന്ദു വി. വി. അദ്ധ്യക്ഷത വഹിച്ച യോഗം തേജസ് ഹരിച്ചേട്ടന്റെ പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ചു. രാഗം മുരളി ചേട്ടൻ അന്തരിച്ച akpa അംഗങ്ങൾക്കും കുടുംബാങ്ങൾക്കും അനുശോചനം രേഖപ്പെടുത്തി, മേഖലാ പി. ആർ. ഒ. നജീബ് ഗ്ലോബൽ സ്വാഗതം പറഞ്ഞു. മേഖല സെക്രട്ടറി സുരേഷ് കണ്ണൻ മേഖല റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി ഗിരി ഗോപാൽ (അജിത്ത്) യൂണിറ്റിൻ്റെ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. യൂണിറ്റ് ട്രഷറർ പോൾ റോപ്സൺ വാർഷിക വരവ് ചിലവും കണക്ക് അവതരിപ്പിച്ചു പാസാക്കി. ജില്ലാ കമ്മറ്റി അംഗം ഇജാസ് വലിയകത്ത് ജില്ലാ റിപ്പോർട്ട് അവതരിപ്പിച്ചു. തിരുവനന്തപുരത്ത് വച്ച് നടന്ന കേരള ഷോർട് ഫിലിം ഫെസ്റ്റിൽ യൂണിറ്റ് അംഗം സെൽവരാജ് C. K സംവിധാനം ചെയ്ത കരട് എന്ന ഷോർട് ഫിലിമിന് സ്‌പെഷ്യൽ ജൂറി അവാർഡ് ലഭിച്ചതിൽ യൂണിറ്റ് മൊമെന്റോ നൽകി സെൽവരാജിനെ ആദരിച്ചു. ക്ഷേമ നിധി അടക്കുവാൻ വേണ്ടി സംഘടന ഓർമിപ്പിക്കാൻ വേണ്ടി ഒരു സംവിധാനം കൊണ്ടുവരണമെന്ന് ചർച്ചയിൽ ആവിശ്യപെട്ടു. മേഖല പ്രസിഡണ്ടും, സെക്രട്ടറിയും മറുപടി പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം ഇജാസ് വലിയകത്ത് വരണാധികാരിയായി 2025-26 വർഷത്തേക്ക് Akpa ടൗൺ യൂണിറ്റിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് : മുരളി മേനോൻ സെക്രട്ടറി : രഞ്ജിത്ത് T. B. ട്രഷറർ : ബാലകൃഷ്ണൻ വൈസ് പ്രസിഡണ്ട് :ഷൈൻ C. N. ജോയിൻ സെക്രട്ടറി : ശ്രീരാജ് P. R. മേഖല കമ്മറ്റി അംഗങ്ങൾ നജീബ് അലി അജിത്ത് ഗോപാൽ (ഗിരി) രാധാകൃഷ്ണൻ P. K. സുരേഷ് കണ്ണൻ T. S. യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ ബിന്ദു വി. വി. അബ്ദുൽ റഷീദ് ഗോകുൽ വിജയ് പോൾ റോപ്സൺ K. S. എന്നിവരെ തിരഞ്ഞെടുത്തു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More