ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊടുങ്ങല്ലൂർ മേഖല 40-ാം വാർഷിക സമ്മേളനം നടത്തി. കൊടുങ്ങല്ലൂർ വ്യാപാരഭവൻ മിനി ഹാൾ ( പ്രമോദ് നഗർ) നടത്തിയ സമ്മേളനം AKPA തൃശൂർ ജില്ല പ്രസിഡണ്ട് ശ്രീ. അനിൽ തുമ്പയിൽ ഉൽഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് പി.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗം മൗന പ്രാർത്ഥനയോടെ ആരംഭിച്ചു. അജിത് ഗോപാൽ മരണമടഞ്ഞ മെമ്പർമാർക്ക് അനുശോചനം രേഖപ്പെടുത്തി. സജീവൻ.കെ.എസ് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ ജനീഷ് പാമ്പൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ല ട്രഷറർ ശ്രീ. പി.വി.ഷിബു ജില്ല റിപ്പോർട്ടിങ്ങ് നടത്തി. ഇജാസ് മേഖല റിപ്പോർട്ട് അവതരിപ്പിച്ചു. വരവ് ചിലവ് കണക്ക് എം.എസ്. സന്ദീപ് അവതരിപ്പിച്ചു. ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ പരിഹരിച്ച് അശാസ്ത്രീയമായ നിർമ്മാണ രീതി ഒഴിവാക്കി ഇപ്പോൾ കൊടുങ്ങല്ലൂരിൽ ഉണ്ടായി കൊണ്ടിരിക്കുന്ന അപകട മരണങ്ങൾ ഒഴിവാക്കണമെന്നും നിർമ്മാണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ദേശീയ പാതയിലെ കൊടുങ്ങല്ലൂരിലെ പ്രതിസന്ധി പരിഹരിക്കമെന്ന് അധികാരികളോട് ഈ സമ്മേളനം ആവശ്യപ്പെടുന്നു. കട വാടകയുടെ GST വ്യാപാരിയുടെ തലയിൽ കെട്ടിവെക്കുന്ന രീതി കൊണ്ട് കച്ചവട സ്ഥാപനങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ GST കൗൺസിൽ മനസ്സിലാക്കി ചെറുകിട വ്യാപാരികളെ ഇല്ലാതാക്കുന്ന നയങ്ങൾക്കെതിരെയും ഈ സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി മേഖല ഇൻചാർജ് ബിജു ആൽഫ വരണാധികാരിയായി 2024-25 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് - പി.കെ. രാധാകൃഷ്ണൻ സെക്രട്ടറി - സുരേഷ് കണ്ണൻ ട്രഷറർ സന്ദീപ് എം.എസ്. പെരിഞ്ഞനം യൂണിറ്റ് സെക്രട്ടറി കെ.ആർ.സത്യൻ യോഗത്തിന് നന്ദിയും പറഞ്ഞു