യൂണിറ്റ് - മേഖലാ ട്രഷറർമാർക്കുള്ള ഓൺലൈൻ അക്കൗണ്ട് സോഫ്റ്റ് വെയർ പരിശീലന ക്ലാസ്സ് 28.01.2025 രാവിലെ 10 മണിക്ക് മലപ്പുറം ബാങ്ക് എംപ്ലോയീസ് ഹാളിൽ വെച്ച് നടന്നു. ജില്ലാ സെക്രട്ടറി ശശികുമാർ മങ്കട സ്വാഗതം പറയുകയും, ജില്ലാ പ്രസിഡണ്ട് സജിത് ഷൈൻ അധ്യക്ഷത വഹിക്കുകയും ചെയ്തു. സംസ്ഥാന സെക്രട്ടറി മസൂദ് മംഗലം പരിപാടി ഉൽഘാടനം ചെയ്തു. ട്രഷറർമാർക്ക് വളരെ വിജ്ഞാനപ്രദമായ ക്ലാസ്സ് സംസ്ഥാന ട്രഷറർ ഉണ്ണി കൂവോട്നയിച്ചു. ജില്ലാ ട്രഷറർ K.G. രോഷിത്, സംസ്ഥാന ആർട്സ് & സ്പോർട്സ് കോർഡിനേറ്റർ ഗഫൂർ റിനി, ജില്ലാ ജോയിൻ്റ് സെക്രട്ടറി സുരേഷ് ചിത്ര, ജില്ലാ വൈസ് പ്രസിഡണ്ട് അഫ്സൽ ഐറിസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ജില്ലാ PRO നിഷാർ കാവിലക്കാട് നന്ദി രേഖപ്പെടുത്തി. പരിപാടിയിൽ 39 പേർ പങ്കെടുത്തു.