ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരിട്ടി മേഖലാസമ്മേളനം ഇരിട്ടി എം ടു എച്ച് ഹാളിൽ നടന്നു. മേഖലാ പ്രസിഡണ്ട് ജോയ് പടിയൂരിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശ്രീ ഷിബുരാജ് എസ് ഉദ്ഘാടനം ചെയ്തു. സംഘടനാ റിപ്പോർട്ട് ജില്ലാ സെക്രട്ടറി ശ്രീ സുനിൽ വടക്കുമ്പാട് അവതരിപ്പിച്ചു., ഈ പ്രവർത്തന വർഷം വിവിധ മേഖലകളിൽ അവാർഡ് നേടിയവരെ സമ്മേളനത്തിൽ അനുമോദിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പവിത്രൻ മോണാലിസ, ജില്ലാ പി ആർ .ഒ വിവേക് നമ്പ്യാർ,, സ്വയം സഹായനിധി ചെയർമാൻ ഷജിത്ത് മട്ടന്നൂർ, ജില്ലാ ഗ്രീനോവേഷൻ കോഡിനേറ്റർ സിനോജ് മാക്സ്, ജില്ലാ സ്പോർട്സ് കോർഡിനേറ്റർ ദിലീപ് കാഞ്ഞിലേരി, ജില്ലാ സ്വാശ്രയ സംഘം സബ് കോർഡിനേറ്റർ അഭിലാഷ് കുമാർ, ജില്ലാ വനിതാ വിംഗ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രാഖി ടി, മേഖലാ വൈസ് ജോസ് ഡൊമിനിക്ക്, മേഖലാ ജോയിന്റ് സെക്രട്ടറി പ്രജിത്ത് ഐമാക്സ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മേഖലാ സെക്രട്ടറി സുരേഷ് നാരായണൻ സ്വാഗതവും, ട്രഷറർ ജിതേഷ് നന്ദിയും രേഖപ്പെടുത്തി. 2025 26 വർഷത്തെ ഭാരവാഹികൾ പ്രസിഡണ്ട് .. സുരേഷ് നാരായണൻ വൈസ് പ്രസിഡണ്ട്.. റോയ്സ് ജോസഫ് സെക്രട്ടറി .. അഭിലാഷ് കുമാർ ജോയിൻ സെക്രട്ടറി.. റോയി മുണ്ടന്നൂർ ട്രഷറർ .. ജിതേഷ് നിയാ പി ആർ ഒ.. പ്രജിത്ത് ഐ മാക്സ് ജില്ലാ കമ്മിറ്റി അംഗങ്ങൾ ഷജിത്ത് മട്ടന്നൂർ സിനോജ് മാക്സ് ജോയി പടിയൂർ ദിലീപ് കാഞ്ഞിലേരി
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More