മണ്ണുത്തി : ആൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന കമ്മിറ്റി അംഗവും, മുൻ ജില്ലാ ജോയിന്റ് സെക്രട്ടറിയും, മണ്ണുത്തി മേഖല അംഗവും ആയിരുന്ന എ ജി രാമചന്ദ്രൻ ന്റെ അനുസ്മരണയോഗം 30-06-2025 നു ഉച്ചതിരിഞ്ഞു 2 മണിക്ക് അദ്ദേഹത്തിന്റെ വസതിയിൽ സംഘടിപ്പിച്ചു. രാമചന്ദ്രൻ ചേട്ടന്റെ ഫോട്ടോക്കുമുന്നിൽ സംസ്ഥാന പ്രസിഡന്റ് ശ്രീ എ. സി ജോൺസൺ പുഷ്പാർച്ചന നടത്തി ആരംഭിച്ച യോഗത്തിനു മേഖല സെക്രട്ടറി ശ്രീ സ്റ്റാൻലി ജോൺസൺ സ്വാഗതം പറഞ്ഞു. മേഖല പ്രസിഡന്റ് ശ്രീ രാകേഷ് റെഡ്ലാംബ് അധ്യക്ഷത വഹിച്ച യോഗത്തിൽ നടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീവിദ്യ രാജേഷ് ഉദ്ഘാടനവും, നടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ പി ആർ രജിത്ത് സാന്ത്വനം കുടുംബ സഹായധന വിതരണവും നടത്തി. എ കെ പി എ സംസ്ഥാന പ്രസിഡന്റ് ശ്രീ എ സി ജോൺസൺ മുഖ്യ പ്രഭാഷണവും സംസ്ഥാന വെൽഫയർ ഫണ്ട് കൈമാറ്റവും, എ കെ പി എ തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ശ്രീ അനിൽ തുമ്പയിൽ അനുസ്മരണ പ്രഭാഷണവും ജില്ലാ വെൽഫയർ ഫണ്ട് കൈമാറ്റവും, മേഖല ഇൻചാർജ് ശ്രീ സുനിൽ പി എൻ മേഖല വെൽഫയർ ഫണ്ട് കൈമാറ്റവും നടത്തുകയുണ്ടായി. എ കെ പി എ സംസ്ഥാന സെക്രട്ടറി ശ്രീ ടൈറ്റസ് സി ജി, തൃശ്ശൂർ ജില്ലാ സെക്രട്ടറി ശ്രീ ലിജോ ജോസഫ്, തൃശ്ശൂർ ജില്ലാ ട്രെഷറർ ശ്രീ സുനിൽ ബ്ലാക്‌സ്റ്റോൺ എന്നിവരും സന്നിഹിതരായിരുന്നു. മുൻ തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ശ്രീ രഞ്ജിത്, ശ്രീ കെ വി ദാസൻ, മുതിർന്ന ജില്ലാ കമ്മിറ്റി അംഗങ്ങൾ, തൃശ്ശൂർ ജില്ലയിലെ മറ്റു മേഖലയിൽ നിന്നുള്ള പ്രതിനിധികൾ, ജില്ലാ കമ്മിറ്റി അംഗം ശ്രീ അജീഷ് ചിറക്കേക്കോട്, മണ്ണുത്തി മേഖല വൈസ് പ്രസിഡന്റ് ശ്രീ സുരേഷ് ഷോമാൻ, മണ്ണുത്തി യൂണിറ്റ് പ്രസിഡന്റ് ശ്രീ രാഹുൽ, മണ്ണുത്തി മേഖല അംഗങ്ങൾ എന്നിവർ എ. ജി രാമചന്ദ്രൻ ചേട്ടനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു. മേഖല ട്രെഷറർ ശ്രീ ചാർളി ജോസ് നന്ദി പറഞ്ഞു യോഗം അവസാനിച്ചു
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More