blog-image
26
Sep
2025

AKPA തൃശ്ശൂർ ഈസ്റ്റ് യൂണിറ്റ് 41-ാം സമ്മേളന റിപ്പോർട്ട്

Thrissur

AKPA സംഘടനയുടെ 41-ാം യൂണിറ്റ് വാർഷികം യോഗ അധ്യക്ഷൻ യൂണിറ്റ് പ്രസിഡൻറ് ജസ്റ്റിൻ ജോസഫിന്റെ അധ്യക്ഷതയിൽ ശ്രീ ബേബി വർഗീസ് നഗറിൽ ( AKPA ജില്ലാ കമ്മിറ്റി ഓഫീസ്, തൃശ്ശൂർ) മൗന പ്രാർത്ഥനയോടെ ആരംഭിക്കുകയും, യൂണിറ്റ് കമ്മിറ്റി അംഗം ഗസൂൺഗി PG അനുശോചനം രേഖപ്പെടുത്തുകയും എല്ലാവരും ഒരു മിനിറ്റ് മൗനം ആചരിക്കുകയും തുടർന്ന് നിര്യാതനായ യൂണിറ്റ് അംഗവും ജോസ് സ്റ്റുഡിയോ ഉടമയുമായ ശ്രീ ബേബി വർഗീസ് അവർകളുടെ ഫോട്ടോയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി. യൂണിറ്റിന്റെ വൈസ് പ്രസിഡൻറ് സമ്മേളനത്തിൽ വന്നുചേർന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു. യോഗാദ്യക്ഷൻ ജസ്റ്റിൻ ജോസഫ് കഴിഞ്ഞകാല പ്രവർത്തനങ്ങളെ വിലയിരുത്തി സദസ്സിനെ അഭിസംബോധന ചെയ്തു. തുടർന്ന് മേഖല പ്രസിഡണ്ട് ബെന്നി സ്പെക്ട്ര ഭദ്രദീപംകുളർത്തി 41-ാം യൂണിറ്റ് സമ്മേളനം ഉദ്ഘാടനം നിർവഹിച്ച് ആശംസകൾ അർപ്പിച്ചു. മേഖലാ സെക്രട്ടറി രാജേഷ് KK സംഘടന റിപ്പോർട്ട് അവതരിപ്പിക്കുകയും സംസ്ഥാന കമ്മിറ്റി അംഗം ശിവാനന്ദൻ പി വി യൂണിറ്റിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവച്ചവർക്ക് അനുമോദനങ്ങൾ നൽകിക്കൊണ്ട് ആശംസിച്ചു. യൂണിറ്റ് സെക്രട്ടറി ശരത് ബാബു റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറർ ഉണ്ണികൃഷ്ണമേനോൻ കണക്കും അവതരിപ്പിച്ചു. തുടർന്ന് ജില്ലാ സെക്രട്ടറി ലിജോ പി ജോസഫ്, ജില്ലാ വൈസ് പ്രസിഡണ്ട് സുനിൽ പി എൻ, മേഖല ട്രഷറർ രതീഷ് പി എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തവർക്ക് ആശംസകൾ അറിയിച്ചു. തുടർന്ന് നടന്ന ചർച്ചയിലൂടെ കണക്കും റിപ്പോർട്ടും പാസാക്കി. യൂണിറ്റ് ഇൻചാർജ് സത്യൻ എം അവർകളുടെ നേതൃത്വത്തിൽ 2025- 26 പ്രവർത്തന വർഷത്തെ പുതിയ ഭാരവാഹികളായി റോയ് ആൻറണി പ്രസിഡൻറ് ഗസൂൺഗി PG സെക്രട്ടറി ആഷ്ലിൻ കെ ജോർജ് ട്രഷറർ തിമോത്തി KL വൈസ് പ്രസിഡൻ്റ് ശരത് ബാബു ജോയിൻ സെക്രട്ടറി മേഖല കമ്മിറ്റിയിലേക്ക് ലിജോ പി ജോസഫ് ജസ്റ്റിൻ ജോസഫ് ഡേവിസ് ചാക്കോ യൂണിറ്റ് കമ്മിറ്റിയിലേക്ക് രാഗേഷ് ടി ജി വിനോജ് കെ വി ഉണ്ണികൃഷ്ണമേനോൻ ജോൺ ഇഗ്നേഷ്യസ് രാജു സി ജെ അരൂജ് മോഹൻ പ്രദീപ് കുന്ദംബത്ത് എന്നിവരെ തിരഞ്ഞെടുത്തു. യൂണിറ്റ് ജോയിൻ സെക്രട്ടറി വിനോജ് കെ വി 41-ാം യൂണിറ്റ് സമ്മേളനത്തിൽ പങ്കെടുത്ത് വിജയിപ്പിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. സമ്മേളനത്തിൽ ഉദ്ഘാടനത്തിന് മുമ്പ് പങ്കെടുത്തവരിൽ നിന്നും അഞ്ചുപേർക്ക് സർപ്രൈസ് ഗിഫ്റ്റും, എല്ലാവർക്കും ഫ്രീ ഗിഫ്റ്റും സ്നേഹവിരുന്നും ഉണ്ടായിരുന്നു.

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More