കുന്നംകുളം : ആൾ കേരള ഫോട്ടോഗ്രാഫർസ് അസോസിയേഷൻ കുന്നംകുളം മേഖല ടൌൺ വെസ്റ്റ് യൂണിറ്റ് 41-) വാർഷിക സമ്മേളനം 23-09-2025 ചൊവ്വ. 3 മണിക്ക് യൂണിറ്റ് പ്രസിഡന്റ് മിൻഹാസ് p.m അധ്യക്ഷതയിൽ കുന്നംകുളം പ്രസ്സ് ക്ലബ്ബിൽ വെച്ച് നടന്നു.യൂണിറ്റ് കമ്മിറ്റി അംഗം ശ്രീ ബാപ്പിനു V. മുഹമ്മദ് പ്രാർത്ഥന യോടു ആരംഭിച്ചു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി ശ്രീ. റഫീഖ് അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രീ. ദിലീപ്. E. K. സ്വാഗതം പറഞ്ഞു തുടർന്ന് മേഖല പ്രസിഡൻ്റ് ശ്രീ. റാഫി. P. Y. ഭദ്രദീപം തെളിയിച്ചുകൊണ്ട് യോഗം ഉൽഘാടനം ചെയ്തു. മേഖല സെക്രട്ടറി നൗഷാദ്. N. M. സംഘടന റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി പ്രഭു. M. C. വാർഷിക റിപ്പോർട്ടും യൂണിറ്റ് ട്രഷറർ ശ്രീ പ്രവീൺ പോൾ വാർഷിക കണക്കും അവതരിപ്പിച്ചു. മേഖല ട്രഷറർ ശ്രീ ജോജിൻ രാജ്, ശ്രീ ഇബ്രാഹിംK. S. മേഖല( P R O). എന്നിവർ ആശംസ അറിയിച്ചു. വിവിധ ഫോട്ടോഗ്രാഫി അവാർഡുകൾ കരസ്ഥമാക്കിയ യൂണിറ്റ് അംഗം സന്ദീപ് പുഷ്‌ക്കറിനെ യൂണിറ്റ് കമ്മിറ്റിയുടെ അനുമോദനം മേഖല പ്രസിഡൻ്റ് ശ്രീ റാഫി. P. Y. നൽകി . മുതിർന്ന അംഗം ശ്രീ.തമ്പിക്ക് കൈനീട്ടം പദ്ധതി ആദരവ് നൽകി.തുടർന്നു നടന്ന പൊതു ചർച്ചയിൽ റിപ്പോർട്ടും കണക്കും അംഗീകരിച്ചു പാസാക്കി. തുടർന്ന് യൂണിറ്റ് ഇൻചാർജ് ശ്രീ പ്രബലൻ U. B. വരണാധികരിയായി നടന്ന തെരഞ്ഞെടുപ്പിൽ 2025-2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യൂണീറ്റ് പ്രസിഡൻ്റായി ശ്രീ. റഫീഖ്, വൈസ് പ്രസിഡൻ്റ് ശ്രീ ബൈജു, സെക്രട്ടറി ശ്രീ പ്രഭു. M. C. ജോയിൻ്റ് സെക്രട്ടറി പ്രവീൺ പോൾ, ട്രഷറർ ശ്രീ. ദിലീപ് എന്നിവരെയും തിരഞ്ഞെടുത്തു മേഖല കമ്മിറ്റി അംഗങ്ങൾ ആയി ജോജിൻ രാജ്, മിൻഹാസ്, നൗഷാദ് N.M, എന്നിവരും യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ ആയി ബാപ്പിനു, സുധീർ T.N എനിവരെയും തിരഞ്ഞെടുത്തു. യൂണിറ്റിലെ 39 അംഗങ്ങളിൽ 23 പേര് യോഗത്തിൽ പങ്കെടുത്തു. യൂണിറ്റ് ട്രഷറർ ശ്രീ. പ്രവീൺ പോൾ നന്ദി പറഞ്ഞുകൊണ്ട് യോഗം പിരിഞ്ഞു
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More