blog-image
01
Oct
2024

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വാടാനപ്പള്ളി മേഖല വാടാനപ്പള്ളി യൂണിറ്റ് വാർഷിക പൊതുയോഗം

Thrissur

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വാടാനപ്പള്ളി മേഖല വാടാനപ്പള്ളി യൂണിറ്റ് വാർഷിക പൊതുയോഗം വാടാനപ്പള്ളി EMS ഹാളിൽ യൂണിറ്റ് പ്രസിഡന്റ് സജീവൻ M. S അധ്യക്ഷത വഹിച്ച യോഗം മേഖല വൈസ് പ്രസിഡന്റ് അസ്ഫാക് A. H ഉൽഘാടനം ചെയ്തു. മേഖല സെക്രട്ടറി സുരേഷ് സി.എസ്. സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഷാജി P. U പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് ട്രഷറർ മനോജ്‌ T. K വാർഷിക വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ ജിതേഷ് E. B, ജില്ലാ ജോയിന്റ് സെക്രട്ടറി ഡെന്നി M. P, മേഖല ട്രഷറർ ഷനൂപ് കെ.എ., ജില്ലാ ഇൻഷുറൻസ് കോർഡിനേറ്റർ ജീസൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് ഇൻചാർജും ജില്ലാ ജീവകാരുണ്യ കൺവീനിയർ ഫ്ലഡന്റോ A. V 2024 -25 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. 2024 -25 വർഷത്തെ ഭാരവാഹികൾ: സജീവൻ M. S പ്രസിഡന്റ്, പ്രസാദ്. K. D - വൈസ് പ്രസിഡന്റ്‌ മണികണ്ഠൻ C. M,- സെക്രട്ടറി, രാജേഷ് I. D - ജോ.സെക്രട്ടറി. ഷാജി P. U - ട്രഷറർ. മേഖല കമ്മിറ്റി മെമ്പർമാരായി സുരേഷ് C. S, അബ്ദുൾ ഗഫൂർ, സാസ് ഹംസ, മേഖലാ കമ്മറ്റി സ്ഥിരം ക്ഷണിതാവ് വിൽസൻ P. A, എന്നിവരെ തെരഞ്ഞെടുത്തു. യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഹിദായത്ത് , മനോജ്‌ T. K, വിഷ്ണു K. J എന്നിവരെ തെരഞ്ഞെടുത്തു. യൂണിറ്റ് അംഗം രാജേഷ് I. D അനുശോചനം രേഖപ്പെടുത്തി. യൂണിറ്റ് അംഗം മണികണ്ഠൻ C. M സ്വാഗതവും, അബ്ദുൾ ഗഫൂർ നന്ദിയും പറഞ്ഞു

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More