blog-image
18
Jul
2025

AKPA കേച്ചേരി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം

Thrissur

കേച്ചേരി:AKPA കേച്ചേരി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം 18 ജൂലൈ 2025ന് രാവിലെ 10 മണിക്ക് ജാസ്മിൻ ബിൽഡിങ് കൈപ്പറമ്പിൽ വച്ച് തൃശൂർ ജില്ലാ പ്രസിഡന്റ് ശ്രീ അനിൽ തുമ്പയിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. യൂണിറ്റ് അംഗം ശ്രീ സുമേദ് എ.എം പ്രാർത്ഥന ആലാപനത്തോട് തുടങ്ങിയ യോഗത്തിൽ യൂണിറ്റ് സെക്രട്ടറി അനസ് ഇ.എ സ്വാഗതം പറഞ്ഞു, യൂണിറ്റ് പ്രസിഡന്റ് ശ്രീ വിജീഷ്പി. യു അധ്യക്ഷ പ്രസംഗം നടത്തി സംസാരിച്ചു, തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ശ്രീ അനിൽ തുമ്പയിൽ ഉദ്ഘാടന പ്രസംഗം നടത്തി, കുന്നംകുളം മേഖല പ്രസിഡന്റ് ശ്രീ റാഫി പി.വൈ മുഖ്യപ്രഭാഷണം നടത്തി, ആശംസകൾ അറിയിച്ചു കൊണ്ട് തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ ഷാജി ലെൻസ് മാൻ, കുന്നംകുളം മേഖല സെക്രട്ടറി ശ്രീ നൗഷാദ് എൻ.എം, കേച്ചേരി യൂണിറ്റ് ഇൻ ചാർജർ ശ്രീ ഇബ്രാഹിം പഴവൂർ, കുന്നംകുളം മേഖല ട്രഷറർ ശ്രീ ജോജിൻ രാജ്, ശ്രീ ബിജു ആൽഫ, ശ്രീ സിജോ എം. ജെ തുടങ്ങിയവർ സംസാരിച്ചു, തുടർന്ന് ജില്ലാ കമ്മിറ്റി അംഗം ശ്രീ പ്രബലൻ യു. ബി എയും മേഖല കമ്മിറ്റി അംഗം ശ്രീ റിഷി വി. ആറിനെയും ശ്രീ അനിൽ തുമ്പയിൽ പൊന്നാട അണിയിച്ച് ആദരിച്ചു, യൂണിറ്റ് ട്രെഷറർ നിജോ എം. ജെ നന്ദി പറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More