കൊടുങ്ങല്ലൂർ : AKPA ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊടുങ്ങല്ലൂർ മേഖലയും APJ അബ്ദുൽ കലാം റോഡ് നിവാസി കൂട്ടായ്മയും സംയുക്തമായി ജൂൺ 5 പരിസ്ഥിതി ദിനാചരണം നടത്തി. AKPA മേഖല പ്രസിഡണ്ട് രാധാകൃഷ്ണനും APJ കൂട്ടായ്മ പ്രസിഡണ്ട് വിശ്വനാഥനും ചേർന്ന് വൃക്ഷതൈ നട്ടുനനച്ചു. സാഹിത്യകാരനും പരിസ്ഥിതി പ്രവർത്തകനുമായ എസ്.എം. ജീവൻ യോഗം ഉൽഘാടനം ചെയ്ത് സംസാരിച്ചു. AKPA ജീവനെ പൊന്നാടയണിയിച്ചു APJ കൂട്ടായ്മ ജീവന് മൊമൻ്റോ ഉപഹാരമായി നൽകി അനുമോദിച്ചു. ഗീതസതീശിൻ്റെ പരിസ്ഥിതി ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ AKPA കൊടുങ്ങല്ലൂർ മേഖല പ്രസിഡണ്ട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി സുരേഷ് കണ്ണൻ സ്വാഗതം പറഞ്ഞു.പരിസ്ഥിതി പ്രവർത്തകനും ഫോട്ടോഗ്രാഫറുമായ മോഹനൻ കിഴക്കുമ്പുറം പരിസ്ഥിതി സന്ദേശം നൽകി പ്രതിജ്ഞ ചൊല്ലി യോഗം ഏറ്റു ചൊല്ലി പ്രതിജ്ഞ എടുത്തു. കണ്ടൽ ചെടികളും ഫലവൃക്ഷ തൈകളും വിതരണം ചെയ്തു. മികച്ച കൃഷിക്കാരായ ഉഷ വിശ്വനാഥൻ ദമ്പതികളെ ഷാളണിയിച്ച് ആദരിച്ചു. കാർഷിക, പരിസ്ഥിതി ഫോട്ടോ പ്രദർശനവുമുണ്ടായിരുന്നു. കൂട്ടായ്മ പ്രസിഡണ്ട് വി.എസ്. വിശ്വനാഥൻ, സെക്രട്ടറി കെ.ആർ.സത്യൻ, ചെയർമാൻ സക്കീർ ഹുസൈൻ , ട്രഷറർ വി.എം. നസീർ എന്നിവർ സംസാരിച്ചു. AKPA പെരിഞ്ഞനം യൂണിറ്റ് പ്രസിഡണ്ട്, ട്രഷറർ ഷിയാദ് , ആൻ്റണി, അഖിൽ ബാലു,സജിത് കൃസ്മ, ഗസ്നി , നിജീഷ്മുരളി, മനോജ്, കൊടുങ്ങല്ലൂർ യൂണിറ്റ് സെക്രട്ടറി ഗിരിഗോപാൽ, ട്രഷറർ സന്ദീപ്, കൂട്ടായ്മ വനിതാ വിങ്ങ് ഭാരവാഹികളായ റസിയസലാം, ഷാഹിന സക്കീർ , ധന്യ അജയകുമാർ തുടങ്ങിയവർ നേതൃത്വംനൽകി. ഫോട്ടോഗ്രാഫറും വനിതാ വിങ്ങ് ജില്ലാ കോഡിനേറ്ററുമായ ബിന്ദു യോഗത്തിന് നന്ദി പറഞ്ഞു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More