blog-image
03
Sep
2024

MANNARKKAD അട്ടപ്പാടി യൂണിറ്റ്

Palakkad

മേഖലയിലെ അട്ടപ്പാടി യൂണിറ്റിന്റെ നാല്പതാം വാർഷിക സമ്മേളനം (ബെന്നി ജോർജ് നഗർ) അട്ടപ്പാടി ഫുഡ് കോർട്ട് ൽ വെച്ച് നടന്നു.. 03/09/2024 രാവിലെ 10 :15 ന് യൂണിറ്റ് പ്രസിഡന്റ് ശ്രീ അനു സംഘടനാ പതാക ഉയർത്തിയതോടുകൂടി നാല്പതാം വാർഷിക സമ്മേളനത്തിന് തുടക്കമായി. യൂണിറ്റ് പ്രസിഡൻറ് ശ്രീ അനു അധ്യക്ഷത വഹിച്ച സമ്മേളനം മേഖലാ പ്രസിഡൻറ് ശ്രീ ഷിജോഷ് മെഴുകുംപാറ നാല്പതാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജോയിൻ മഹേഷ് സെക്രട്ടറി അനുശോചനം വായിച്ചു. യൂണിറ്റ് വൈസ് പ്രസിഡൻറ് ശ്രീ മുത്തലീഫ് സ്വാഗതം പറഞ്ഞു. മേഖല സെക്രട്ടറി ശ്രീ രാകേഷ് വിസ്മയ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി രതീഷ് പ്രവർത്തന റിപ്പോർട്ട് .... യൂണിറ്റ് ട്രഷറർ ശ്രീ ബിനു വാർഷിക കണക്കും അവതരിപ്പിച്ചു.. ചർച്ചയ്ക്കൊടുവിൽ ഭേദഗതികളോട് റിപ്പോർട്ടും കണക്കും അംഗീകരിച്ചു. തുടർന്ന് 2024/25 പ്രവർത്ത വർഷത്തെ തെരഞ്ഞെടുപ്പ് നടന്നു. യൂണിറ്റ് പ്രസിഡൻറ്. ബിനു വർഗീസ് യൂണിറ്റ് വൈസ് പ്രസിഡണ്ട്: അരുൺ ജോർജ് യൂണിറ്റ് സെക്രട്ടറി: നിതിൻ ഡാനിയൽ യൂണിറ്റ് ജോയിൻ സെക്രട്ടറി: സൈബിൻ സണ്ണി യൂണിറ്റ് ട്രഷറർ സിജു ,ER Pro മഹേഷ് മേഖലാ കമ്മിറ്റിയിലേക്ക് അനു ജി ആൻഡ്രൂസ്. എന്നിവരെ യൂണിറ്റ് ഏകകണ്ഠമായി തെരഞ്ഞെടുത്തു. നിയുക്ത യൂണിറ്റ് പ്രസിഡൻറ് ശ്രീബിനു വർഗീസ് നന്ദി പറഞ്ഞു. ദേശീയ ഗാനത്തോട് കൂടി 40 അട്ടപ്പാടി യൂണിറ്റ് വാർഷിക സമ്മേളനം അവസാനിച്ചു.

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More