ആൾ കേരള ഫോട്ടോഗ്രാഫീസ് അസോസിയേഷൻ തൃശ്ശൂർ മേഖല 41-ാം മത് മേഖലാ സമ്മേളനം ഒക്ടോബർ 28 കാലത്ത് 9 മണിക്ക് മുൻകാല സ്ഥാപക നേതാക്കൾ ഒരാളായ ശക്തി സ്റ്റുഡിയോ കുഞ്ഞുണ്ണി ഏട്ടന്റെ വീട്ടിൽ അദ്ദേഹത്തിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി അദ്ദേഹത്തിന്റെ സഹധർമ്മിണിയിൽ നിന്ന് മേഖലപ്രസിഡന്റ് ശുഭ്ര പാതക വാങ്ങിക്കൊണ്ട് സമ്മേളന നഗരിയിൽ എത്തിച്ചേർന്നു. ( ബേബി നഗർ ) പഠനോദ്യാനം അച്യുതമേനോൻ പാർക്കിൽ രണ്ടുമണിക്ക് പതാക മേഖല പ്രസിഡന്റ് ഉയർത്തുകയും കോട്ടപ്പുറം അമ്പലത്തിന്റെ മുന്നിൽ നിന്ന് പ്രകടനം ആരംഭിക്കുകയും 2.30ന് സമ്മേളന നഗരിയിൽ എത്തിച്ചേർന്നു. തുടർന്ന് 3.15pm ന് സമ്മേളനം ആരംഭിക്കുകയും കൂർക്കഞ്ചേരി യൂണിറ്റ് ട്രഷറർ സുധീ ലൈറ്റിന്റെ പ്രാർത്ഥനാ ഗീതത്തോടുകൂടി സമ്മേളനം ആരംഭിച്ചു. മേഖലാ PRO റമോദ് അനുശോചനം രേഖപ്പെടുത്തുകയും, മേഖലാ കമ്മിറ്റിയംഗം റോയ് ആന്റണി സ്വാഗതം ആശംസിക്കുകയും ചെയ്തു. വെസ്റ്റ് യൂണിറ്റ് പ്രസിഡന്റ് നജാത് മോഹൻ അനുമോദനം അറിയിച്ചു. മേഖല പ്രസിഡന്റ് അധ്യക്ഷ പ്രസംഗം നടത്തുകയും 41-ാം മേഖലാ സമ്മേളനം ജില്ലാ പ്രസിഡണ്ട് അനിൽ തുമ്പിയിൽ ഉദ്ഘാടനം നിർവഹിക്കുകയും, ജില്ലാ സെക്രട്ടറി ലിജോ പി ജോസഫ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. തൃശൂർ മേഖല സെക്രട്ടറി രാജേഷ് കെ കെ ഒരു വർഷത്തെ മേഖല റിപ്പോർട്ടും, മേഖലാ ട്രഷറർ രതീഷ് പി വാർഷിക കണക്കും, വെൽഫെയർ ചെയർമാൻ സഹജൻ പി പി വെൽഫെയർ കണക്കും, മേഖലാ ജോയിൻ സെക്രട്ടറി സന്തോഷ് ഫോട്ടോ ഫ്ലാഷ് ബൈലോ ഭേദഗതി അവതരണവും നടത്തി, തുടർന്ന്. മേഖല പെൻഷൻ വിതരണവും ജില്ലാ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ സുനിൽ ബ്ലാക്ക് സ്റ്റോൺ, സംസ്ഥാന കമ്മിറ്റി അംഗം ശിവാനന്ദൻ പി വി,ജില്ലാ വൈസ് പ്രസിഡണ്ട് സുനിൽ പി എൻ, ഗവൺമെന്റ് ക്ഷേമനിധി ജില്ലാ ചെയർമാൻ സാജുതാര, മേഖലാ സ്വാന്തനം കോഡിനേറ്റർ സത്യൻ എം, എന്നിവർ ആശംസകൾ നേർന്നു. പൊതു ചർച്ചയിൽ റിപ്പോർട്ടും കണക്കും പാസാക്കി. മേഖല ഇൻ ചാർജ് സജീവ് വസദിനി യുടെ നേതൃത്വത്തിൽ പുതിയ വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. 2025-2026 വർഷത്തെ ഭാരവാഹികൾ പ്രസിഡണ്ട് ബെന്നി സ്പെക്ട്ര, വൈസ് പ്രസിഡണ്ട് ഡേവിസ് ചാക്കോ, സെക്രട്ടറി ബിനോയ് എൻഡി, ജോ: സെക്രട്ടറി ഷിനോജ് കെ വി ട്രഷറർ രതീഷ് പി, ജില്ലാ കമ്മിറ്റി അംഗങ്ങൾ. ലിജോ പി ജോസഫ്, ശിവാനന്ദൻ പി വി, സുനിൽ പി എൻ, സത്യൻ എം, രാജേഷ് കെ കെ എന്നിവരെ തിരഞ്ഞെടുക്കുകയും പൊതുയോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ശരത് ബാബു നന്ദി അറിയിക്കുകയും 6.30ന് യോഗം പര്യവസാനിച്ചു
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More