blog-image
07
Oct
2024

മാറഞ്ചേരി യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ മാറഞ്ചേരി യൂണിറ്റ് 40ാ മത് സമ്മേളനം 7.10.2024 തികളാഴ്ച 5 മണിക്ക് വ്യാപാരി വ്യവസായി എകോപന സമതി ഓഫീസിൽ നടന്നു. സമ്മേളനം യൂണിറ്റ് പ്രസിഡന്റ് ബഷീറിന്റെ (സൺഡെ മീഡിയ ) അധ്യക്ഷതയിൽ മേഖലാ പ്രസിഡന്റ് സലാം ഒളാട്ടയിൽ ഉൽഘാടനം ചെയ്തു. രമേശ് അമ്പാരത്ത് സ്വാഗതം പറഞ്ഞു. യൂണിറ്റ് സെക്രട്ടറി ആഷിഖ് റിപ്പോർട്ട് അവതരിപ്പിച്ചു.അക്ബർ അനുശോചനം അറിയിച്ചു. സംഘടനാറിപ്പോർട്ട് മേഖല സെക്രട്ടറി സോനു രാജ് അവതരിപ്പിച്ചു. വിജയൻ മാറഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. അഷറഫ് ലൈവ് ,മനോജ് TKB (മേഖലട്രഷറർ ),ഖാലിദ് കവിത, മനോജ് സായ് സവാദ് വെളിയംകോട് എന്നിവർ ആശംസ പ്രസംഗം നടത്തി. കൃഷ്ണാനന്ദ് (കിച്ചു), മുഫീദ്,മുസതഫ (ബിറ്റ് മാക്സ് ), ദേവൻ എന്നിവർ ചർച്ചയിൽ പകെടുത്തു സംസാരിച്ചു. ചർച്ചകൾക്കും മറുപടിക്കും ശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു 2024 - 2025 വർഷത്തിലെ ഭാരവാഹികൾ പ്രസിഡന്റ് - ബഷീർ സൺഡെ മീഡിയ വൈസ്: പ്രസിഡന്റ് - ആഷിഖ് 7channel Media സെക്രട്ടറി - മുസ്തഫ Bitmax ജോ:സെക്രട്ടറി- മുഫീദ് clikshot ട്രഷറർ- അക്ബർ Live PRO- ദേവൻ നാഷ്ണൽ മേഖലാ കമറ്റിയിലേക്ക് - വിജയൻ മാറഞ്ചേരി , അഷറഫ് ലൈവ് , മനോജ് TKB, രമേശ് അമ്പാരത്ത്, സവാദ് വെളിയംകോട്. തീരുമാനങ്ങൾ * 2 മാസത്തിൽ ഒരിക്കൽ യൂണിറ്റ് മീറ്റിംഗ് ചേരാൻ തീരുമാനിച്ചു. * വർഷത്തിലെ 6 കമ്മിറ്റികളിൽ കാരണങ്ങൾ ഇല്ലാതെ 3 കമ്മിറ്റികളിലെകിലും പങ്കെടുക്കാതിരിക്കുന്നവരിൽ നിന്ന് മെമ്പർഷിപ്പ് പുതുക്കുമ്പോൾ മെമ്പർഷിപ്പ് സംഖ്യയേക്കാൾ 500 രൂപ അധികം ഈടാക്കാൻ തീരുമാനിച്ചു . * സംഘടനയുമായി യാതൊരു സഹകരണവും ഇല്ലാത്തവർക്ക് മെമ്പർഷിപ്പ് കൊടുക്കാതിരിക്കാൻ തീരുമാനിച്ചു. * പരസ്പരം ഐക്യത്തോടെയും സൗഹാദ്ദത്തോടെയും സംഘടന പ്രവർത്തനം നടത്താൻ തീരുമാനമെടുത്തു. * ഒന്നിച്ചാൽ നമുക്ക് പലതും ചെയ്യാൻ കഴിയുമെന്നും ഭിന്നിച്ച് നില്ക്കാതെ മെമ്പർമാർ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കു വെക്കണമെന്നും എങ്കിലെ മെമ്പർമാർക്ക് ഗുണകരമായ രീതിയിൽ സംഘടനയെ നയിക്കാൻ കഴിയൂയെന്നും സമ്മേളനം വിലയിരുത്തി. • കേരള ബേങ്കിൽ പ്രസിഡന്റെയും ട്രഷററുടെയും പേരിൽ യുണിറ്റിന് അക്കൌണ്ട് തുടങ്ങാൻ തീരുമാനിച്ചു. അക്ബർ നന്ദി പറഞ്ഞ് ഭക്ഷണത്തോടെ സമ്മേളനം അവസാനിച്ചു. എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ച് കൊണ്ട് യൂണിറ്റ് കമ്മിറ്റിയ്ക്ക് വേണ്ടി.. പ്രസിഡന്റ്: ബഷീർ (സൺ ഡെ മീഡിയ) സെക്രട്ടറി : മുസ്തഫ (Bit Max) ട്രഷറർ അക്ബർ ലൈവ് PRO ദേവൻ നാഷ്ണൽ.

Latest News
19
Sep
2024

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം

Malappuram

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ആൾ ക ...Read More

20
Sep
2024

വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം

Malappuram

AKPA വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം 20-09-20 ...Read More

24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More