ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) പത്തനംതിട്ട ജില്ലാ നേതൃത്വ പരിശീലന ക്ലാസും ഐഡി കാർഡ് വിതരണഉത്ഘാടനവും നടത്തി. പത്തനംതിട്ട ചുരുളിക്കോട് വൈഎംസിഎ ഹാളിൽ നടന്ന ചടങ്ങിൽ എ കെ പി എ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ശ്രീ ഹരി ഭാവന അധ്യക്ഷത വഹിച്ചു. എ കെ പി എ സംസ്ഥാന പ്രസിഡന്റ് ശ്രീ എ.സി. ജോൺസൺ നേതൃത്വ പരിശീലന ക്ലാസ് ഉദ്ഘാടനവും ക്ലാസും നയിച്ചു. പത്തനംതിട്ട ജില്ലാ നിരീക്ഷകനും സംസ്ഥാന വൈസ് പ്രസിഡന്റുമായ ശ്രീ ജയ്സൺ ഞൊങ്ങിണി ജില്ലാതല ഐഡി കാർഡ് വിതരണ ഉദ്ഘാടനം നടത്തി. സംസ്ഥാന ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സമ്മാനം കരസ്തമാക്കിയ ഹരി ഭാവനയെ സംസ്ഥാന പ്രസിഡന്റ് എ. സി. ജോൺസൺ മൊമോന്റോ നൽകി ആദരിച്ചു. ജില്ലാ സെക്രട്ടറി ഗിരീഷ് കുമാർ വളഞ്ഞവട്ടം സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുരളി ബ്ലെയ്സ്, ഗ്രിഗറി അലക്സ് മേഖല പ്രസിഡന്റുമാരായ , ആർ. കെ. ഉണ്ണിത്താൻ, ജോബി അലക്സാണ്ടർ, പ്രസാദ് ക്ലിക്ക്, രാജു ചിന്നാസ്, തോസൺ കൊച്ചുമോൻ, രതീഷ് കുമാർ,പി ആർ. ഒ ചന്ദ്രബാബു,എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജില്ലാ ട്രഷറർ പ്രകാശ് നെപ്ട്യൂൺ കൃതജ്ഞത രേഖപ്പെടുത്തി.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More