ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ(എകെപിഎ) കൂറ്റനാട് യൂണിറ്റ് സമ്മേളനം നടത്തി. പ്രസിഡണ്ട് ബിനു അമേസിന്റെ അധ്യക്ഷതയിൽ മേഖല പ്രസിഡണ്ട് ഷംനാദ് മാട്ടായ സമ്മേളനം ഉദ്ഘാടനം ചെയ്തു. എകെപിഎ സംസ്ഥാന വൈസ് പ്രസിഡണ്ട് മുദ്ര ഗോപി മുഖ്യ പ്രഭാഷണം നടത്തി. മേഖല സെക്രട്ടറി സനൂപ് കുമ്പിടി, മേഖല വൈസ് പ്രസിഡണ്ട് വിശ്വനാഥൻ കൂറ്റനാട്, ജില്ലാ കമ്മിറ്റി അംഗം പമ്പാവാസൻ തൃത്താല, മേഖല ഖജാൻജി രഞ്ജിത്ത് മണ്ണിൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ രുദ്ര ആർ നായർ, സുനിൽ കുഴൂർ എന്നിവരെ അനുമോദിച്ചു. ഷമീർ കറുകപുത്തൂർ സ്വാഗതവും സന്തോഷ് കാപ്ച്ചുറ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ബിനു അമേസ്(പ്രസിഡണ്ട് ) സന്തോഷ് കാപ്ച്ചുറ (സെക്രട്ടറി) ലിബീഷ് മിത്ര(ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.