blog-image
18
Mar
2025

ആർദ്രം

Kannur

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സ്ഥാപക പ്രസിഡണ്ട് ജോസഫ് ചെറിയാൻ ഇരുപത്തിയഞ്ചാം ചരമവാർഷിക അനുസ്മരണത്തിൻ്റെ ഭാഗമായി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരുവിൽ കഴിയുന്ന അനാഥർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്ന പരിപാടി ആർദ്രം 2025 കണ്ണൂർ സ്റ്റേഡിയം കോർണറിൽ വച്ച് ജില്ലാ പ്രസിഡണ്ട് ഷിബുരാജിൻ്റെ അധ്യക്ഷതയിൽ കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ പി ഇന്ദിര ഉദ്ഘാടനം ചെയ്തു. സംസ്ഥാന വെൽഫെയർ ഫണ്ട് ജനറൽ കൺവീനർ രജീഷ് പി ടി കെ , സംസ്ഥാന കമ്മിറ്റി അംഗം രാജേഷ് കരേള, പീപ്പിൾ ഫൗണ്ടേഷൻ മാനേജർ അഡ്വക്കേറ്റ് ജയചന്ദ്രൻ കണ്ണൂർ മേഖലാ പ്രസിഡണ്ട് രാഗേഷ് ആയിക്കര എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. കണ്ണൂർ ജില്ലാ സെക്രട്ടറി സുനിൽ വടക്കുമ്പാട് സ്വാഗതവും ട്രഷറർ വി തിലേഷ് അനുരാഗ് നന്ദിയും പറഞ്ഞു. ജില്ലാ സഹ ഭാരവാഹികളായ അബ്ദുൽ മുത്തലിബ് പവിത്രൻ മോണാലിസ എന്നിവർ നേതൃത്വം നൽകി.

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More