ചിറയിൻകീഴ് മേഖല ആറ്റിങ്ങൽ യൂണിറ്റ്. 40 ആം സംസ്ഥാന സമ്മേളനത്തിനോട് അനുബന്ധിച്ച് നടക്കുന്ന യൂണിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി ആറ്റിങ്ങൽ യൂണിറ്റ് സമ്മേളനം നടത്തി. യൂണിറ്റ് പ്രസിഡണ്ട് അയ്യപ്പന്റെ അധ്യക്ഷതയിൽ യൂണിറ്റ് വാർഷി സമ്മേളനം മേഖലാ പ്രസിഡന്റ് ജോഷ് തമ്പുരു ഉദ്ഘാടനം ചെയ്തു. ഈശ്വര പ്രാർത്ഥനയോടെ കൂടിയ സമ്മേളനത്തിൽ അനുശോചനം യൂണിറ്റ് ട്രഷറർ പറഞ്ഞു. തുടർന്ന് യൂണിറ്റ് അംഗവും മേഖലാ പി.ആർ.ഒ യുമായ ബിജു ലാൽ സ്വാഗതവും റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറിയുടെ അഭാവത്തിൽ യൂണിറ്റ് പ്രസിഡന്റ് അവതരിപ്പിക്കുകയും, യൂണിറ്റ് ട്രഷറർ കണക്ക് അവതരിപ്പിച്ച്, ചർച്ചയ്ക്ക് ശേഷം റിപ്പോർട്ടും കണക്കും അംഗീകരിച്ചു. തുടർന്ന് 2024-25 വർഷത്തേക്ക് പുതിയ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. തുടർന്ന് മേഖലാ സെക്രട്ടറി സജ്ജാദ് സിംനാസ്, ജില്ലാ കമ്മിറ്റി അംഗം രാജീവ്, മേഖലാ ട്രഷറർ അനിൽ ഡിവൈൻ ആശംസകൾ അറിയിച്ചു സംസാരിച്ചു.തുടർന്ന് മേഖല സെക്രട്ടറി സജാദ് ഷിംനാസിന്റെ വരണാധികാരത്തിൽ പുതിയ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. നിയുക്ത യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണൻ കൃഷ്ണ ഫോട്ടോസ് നന്ദി പറഞ്ഞതോടെ സമ്മേളന നടപടികൾ അവസാനിച്ചു. 2024-25 ഭാരവാഹികൾ പ്രസിഡന്റ് അയ്യപ്പൻ വൈസ് പ്രസിഡന്റ് ജയകുമാർ സെക്രട്ടറി രാധാകൃഷ്ണൻ ജോയിന്റ് സെക്രട്ടറി ഗോപാലകൃഷ്ണൻ ട്രഷറർ സനൽകുമാർ മേഖല കമ്മിറ്റിയിലേക്ക് ബിജുലാൽ സുരേന്ദ്രൻ അനന്തു ജോഷി ഹരീഷ് കുമാർ ഉണ്ണി കോയിക്കൽ