blog-image
24
Oct
2025

കൊടുങ്ങല്ലൂർ മേഖല സമ്മേളനം

Thrissur

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊടുങ്ങല്ലൂർ മേഖല 41 മത് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും നടത്തി. കൊടുങ്ങല്ലൂർ വ്യാപാരഭവൻ മിനി ഹാളിൽ നടന്ന സമ്മേളനം AKPA തൃശൂർ ജില്ല പ്രസിഡണ്ട് ശ്രീ അനിൽ തുമ്പയിലും സീനിയർ ഫോട്ടോഗ്രാഫർ ബഷീർ മാമിയയും ചേർന്ന് തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മേഖല പ്രസിഡണ്ട് പി.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പെരിഞ്ഞനം യൂണിറ്റ് സെക്രട്ടറി സജിത് കൃസ്മ പ്രാർത്ഥന ആലപിച്ചു. കെ.ആർ.സത്യൻ അനുശോചനം പറഞ്ഞു. മേഖല വൈസ് പ്രസിഡണ്ട് മധുലയചിത്ര സ്വാഗതം പറഞ്ഞു. പെരിഞ്ഞനം യൂണിറ്റ് നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ വിജയികളായ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്ക് മൊമൻ്റോയും സർട്ടിഫിക്കറ്റും മത്സരത്തിൽ പങ്കെടുത്ത ബാക്കി 4 പേർക്ക് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും നൽകി. ജില്ല സെക്രട്ടറി ലിജോ ജോസഫ് സംഘടന റിപ്പോർട്ടും മേഖല സെക്രട്ടറി സുരേഷ്കണ്ണൻ മേഖല വാർഷിക റിപ്പോർട്ടും ട്രഷറർ ഇൻചാർജ് എ.എസ്. ജയപ്രസാദ് വാർഷിക വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ജില്ല ട്രഷറർ സുനിൽ ബ്ലാക്ക് സ്റ്റോൺ ആശംസകൾ പറഞ്ഞു. ജില്ല കമ്മറ്റിയംഗം ഇജാസ് വലിയ കത്ത്, ബഷീർ മാമിയ,മോഹനൻ കിഴക്കുമ്പുറത്ത് എന്നിവർ സംസാരിച്ചു. മേഖല ഇൻചാർജും സംസ്ഥാന കമ്മറ്റി അംഗവുമായ സജീവ് വസദിനി വരണാധികാരിയായി 2025-26 വർഷത്തേക്കുള്ള മേഖല ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് - കെ.ആർ.സത്യൻ വൈസ് പ്രസിഡണ്ട് - ഇജാസ് വലിയകത്ത് സെക്രട്ടറി സുരേഷ്കണ്ണൻ ജോയിൻ സെക്രട്ടറി - അജിത് ഗോപാൽ ട്രഷറർ - എ .എസ് . ജയപ്രസാദ് പി. ആർ. ഒ- വി.വി.ബിന്ദു. ജില്ലാ കമ്മറ്റിയിലേക്ക് 1. പി.കെ. രാധാകൃഷ്ണൻ 2. മോഹനൻ കിഴക്കുമ്പുറത്ത് പുതിയ ഭാരവാഹികളായ പ്രസിഡണ്ട് കെ.ആർ.സത്യനും സെക്രട്ടറി സുരേഷ്കണ്ണനും നയ പ്രഖ്യാപനം നടത്തി. അജിത്ഗോപാൽ യോഗത്തിന് നന്ദി പറഞ്ഞു.

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More

21
Sep
2024

പാറശ്ശാല ടൗൺ യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More

27
Sep
2024

ഉദിയൻകുളങ്ങര യൂണിറ്റ്

Thiruvananthapuram

തിരുവനന്തപുരം ജില്ല നെയ്യാറ്റിൻകര മ ...Read More

27
Sep
2024

south ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം

Palakkad

ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More