blog-image
05
Oct
2024

നോർത്ത് മേഖല 40-ാംമത് വാർഷിക പ്രതിനിധി സമ്മേളനം

Palakkad

നമ്മസ്ക്കാരം AKPA പാലക്കാട് നോർത്ത് മേഖല 40-ാംമത് വാർഷിക പ്രതിനിധി സമ്മേളനം 5.10.2024 ഉച്ചയ്ക്കു ശേഷം 3 മണിയ്ക്ക് മങ്കര NSS ഹാളിൽ വെച്ച് മേഖല പ്രസിഡണ്ട് രാമചന്ദ്രൻ മലമ്പുഴ പതാക ഉയർത്തിയതോടുകൂടി തുടക്കമായി തുടർന്ന് രാമചന്ദ്രൻ മലമ്പുഴയുടെ അദ്ധ്യക്ഷതയിൽ AKPA പാലക്കാട് ജില്ലാ പ്രസിഡണ്ട് ജയറാം വാഴകുന്നം അവർകൾ ഉദ്ഘാടനം നിർവ്വഹിച്ചു, സംഘട റിപ്പോർട്ട് ജില്ലാ സെക്രട്ടറി പ്രകാശ് സൂര്യയും, മേഖല വാർഷിക റിപ്പോർട്ട് , വരവ് ചിലവ് കണക്ക് മേഖല സെക്രട്ടറി ബാലകൃഷ്ണൻ എടത്തറയും അവതരിപ്പിച്ചു. തുടർന്ന് SSLC യിൽ FullA+ വാങ്ങിയ വിദ്യാർത്ഥിയെ അനുമോദിക്കൽ, കുളത്തിൽ നിന്ന് രണ്ടു പേരുടെ ജീവൻ രക്ഷിച്ച മധുവിന് അനുമോദനം , മുൻട്രഷറർ ഗിരീഷ് മുണ്ടൂരിന് യാത്രയയപ്പ്, ഫോട്ടോ ഗ്രാഫി മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം എന്നിവ നൽകി പ്രസീഡിയം, മിനിറ്റ്സ്, പ്രമേയം ചർച്ചയ്ക്കും, മറുപടിയ്ക്കും ശേഷം ഐക്യകണ്ഠനേ പാസാക്കി മേഖല ഇൻ ചാർജ് സുകുമാരൻ വർണ്ണത്തിൻ്റെ ചുമതലയിൽ 2024-25 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു യോഗത്തിൽ ആശംസ അറിയിച്ച് ജില്ലാ ട്രഷറർ ഉണ്ണി ഡിസെയർ, സംസ്ഥാന കമ്മിറ്റി അംഗം തനിഷ് എടത്തറ, ജില്ലാ PRO സുധിർ താണാവ്, ജില്ലാ വൈസ് പ്രസിഡണ്ടും മേഖല ഇൻചാർജുമായ സുകുമാരൻ വർണ്ണം, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗംങ്ങളായ KK ജയപ്രകാശ്, KT രാജേഷ് എന്നിവർ സംസാരിച്ചു പ്രമേയം KK ജയപ്രകാശ് അവതരിപ്പിച്ചു പ്രാർത്ഥന ഉദയൻ മലമ്പുഴയും , അനുശോചനം മേഖല PRO വിജയൻ തുഷാരയും, സ്വാഗതം മേഖല വൈ: പ്രസിഡണ്ട് നിഷാദ് അമൻസും, പത്തിരിപ്പാല യൂണിറ്റ് സെക്രട്ടറി നൗഫൽ നന്ദിയും പറഞ്ഞു 2024-25 വർഷത്തെ പുതിയ ഭാരവാഹികൾ പ്രസിഡണ്ട് : ബാലകൃഷ്ണൻ എടത്തറ വൈ: പ്രസിഡണ്ട് : നന്ദൻ പൊരിയനി സെക്രട്ടറി : നിഷാദ്അമൻസ് ജോ. സെക്രട്ടറി : ഉദയൻ മലമ്പുഴ ട്രഷറർ : മണികണ്ഠൻ പ്രസ്റ്റേജ് PRO :സുബീഷ് യാക്കര ജില്ലാ കമ്മിറ്റി അംഗങ്ങൾ 1. KK . ജയപ്രകാശ് 2. KT രാജേഷ് 3. പ്രകാശ് സൂര്യ 4. സുധീർ താണാവ് 5. തനീഷ് എടത്തറ 6. രാമചന്ദ്രൻ മലമ്പുഴ

Latest News
24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More

24
Sep
2024

നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം

Malappuram

AKPA നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം ...Read More