blog-image
30
Sep
2024

പട്ടിക്കാട് യൂണിറ്റ്

Malappuram

പട്ടിക്കാട് യൂണിറ്റ് സമ്മേളനം ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ പട്ടിക്കാട് യൂണിറ്റ് വാർഷികസമ്മേളനം 30.09.2024 തിങ്കളാഴ്ച വൈകുന്നേരം 8 മണിക്ക് പട്ടിക്കാട് മുമെൻ്റ്സ് സ്റ്റുഡിയോ ഹാളിൽ വെച്ച് നടന്നു യൂണിറ്റ് പ്രസിഡണ്ട് ഇബ്രാഹിമിന്റെ അധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനം മേഖലാ കമ്മറ്റി അംഗം അയ്യപ്പൻ അനുശോചനവും യൂണിറ്റ് വൈസ് പ്രസിഡണ്ട് സജിത സ്വാഗതവും പറഞ്ഞു മേഖലാ പ്രസിഡണ്ട് നൗഷാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം യൂസഫ് കാസിനോ മുഖ്യപ്രഭാഷണവും മേഖലാ സെക്രട്ടറി വിനു മെമ്മറീസ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. മേഖലാ ട്രഷറർ ഹൈദർ റിയൽ, മേഖല PRO ബാബു പുലാക്കൽ, ജില്ലാ കമ്മിറ്റി അംഗം നൗഫൽ വിസ്മയ സമ്മേളനത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു... യൂണിറ്റ് സെക്രട്ടറി മുസ്തഫ യൂണിറ്റ് റിപ്പോർട്ടും,ട്രഷററുടെ അഭാവത്തിൽ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. തുടർന്ന് ചർച്ചയും മറുപടിയും തിരഞ്ഞെടുപ്പും നടന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡന്റ്: ഇബ്രാഹിം വൈ: പ്രസിഡന്റ്: ഇർഷാദ് Adox സെക്രട്ടറി : സതീഷ് പ്രണവം ജോ:സെക്രട്ടറി : സജിത ട്രഷറർ: സൈനുജിബ്രാൻ മേഖല കമ്മിറ്റിയിലേക്ക്: മുസ്തഫ, അയ്യപ്പൻ ജോയിൻ സെക്രട്ടറി ഇർഷാദ് അഡോക്സ് സമ്മേളനത്തിന് നന്ദി പറഞ്ഞു തുടർന്ന് എല്ലാവരും ഭക്ഷണത്തിനു ശേഷം സമ്മേളനം പിരിച്ചുവിട്ടു

Latest News
19
Sep
2024

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം

Malappuram

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ആൾ ക ...Read More

20
Sep
2024

വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം

Malappuram

AKPA വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം 20-09-20 ...Read More

24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More