പിണറായി യൂണിറ്റിന്റെ വാർഷിക സമ്മേളനം രാവിലെ 10 മണിക്ക് യൂണിറ്റ് പ്രസിഡണ്ട് ശ്രീ ബെന്നി പാരീസ് പതാക ഉയർത്തിക്കൊണ്ട് സമ്മേളനം നടപടികൾ ആരംഭിച്ചു തുടർന്ന് നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് ശ്രീ ബെന്നി പാരീസി ന്റെ അധ്യക്ഷതയി യൂണിറ്റ് സെക്രട്ടറി ശ്രീ ശംജിത്ത് പത്മം സ്വാഗതം പറഞ്ഞുകൊണ്ട് കണ്ണൂർ ജില്ലാ സെക്രട്ടറി ശ്രീ സുനിൽ വടക്കുമ്പാട് സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി ശ്രീ വിനോദ് മുക്കാളി സംഘടന റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി ശ്രീ ഷംജിത്ത് പത്മം യൂണിറ്റ് റിപ്പോർട്ടും യൂണിറ്റിന്റെ ഒരു വർഷത്തെ വരവ് ചിലവ് കണക്ക് യൂണിറ്റ് ട്രഷറർ ശ്രീ സന്തോഷ് പ്രണവും അവതരിപ്പിച്ചു. തുടർന്ന് മേൽ കമ്മിറ്റി റിപ്പോർട്ട് മേഖലാ പ്രസിഡണ്ട് ശ്രീ രാധാകൃഷ്ണൻ കൊളശ്ശേരി അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലും വരവ് ചിലവ് കണക്കിന് മേലും ചർച്ചകളും അതിനുള്ള മറുപടിയും നൽകി. 2025/26. വർഷത്തെ പുതിയ പാനൽ അവതരണം യൂണിറ്റ് ഇൻ ചാർജ് ആയ ശ്രീ ബാബു നടൽ അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസ്ഥാന വെൽഫെയർ ഫണ്ട് ജനറൽ കൺവീനർ ശ്രീ രജീഷ് p t k മേഖലാ ട്രഷറർ റിജേഷ് കെ ജില്ലാ കമ്മിറ്റി അംഗം ശ്രീ രമേശ് പരിമടം ശ്രീജൻ കൂരാറ നോർത്ത് യൂണിറ്റ് സെക്രട്ടറി ധനേഷ് കെ ടി ടൗൺ യൂണിറ്റ് പ്രസിഡണ്ട് ദിനേശ് പള്ളൂർ യൂണിറ്റിലെ മുൻ അംഗം രജിഷ് പി വി എന്നിവർ സംസാരിച്ചു. യൂണിറ്റിലെ മുതിർ അംഗമായ ശൈലേഷ് പിണറായിയും ആശംസ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. അനുശോചനം അനൂപ് സെനും പ്രമേയം ശ്രീ ഷാജി കോട്ടയം പൊയിലും നന്ദി യൂണിറ്റ് വൈസ് പ്രസിഡണ്ട് ലജേഷ് എൻ സി സംസാരിച്ചു
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More