തൃശൂർ : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ കമ്മിറ്റിയും ഫോട്ടോഗ്രാഫി & വീഡിയോഗ്രാഫി നേച്ചർ ക്ലബ്ബും സംയുക്തമായി നടത്തിയ തൃശ്ശൂർ പൂരം ഫോട്ടോഗ്രാഫി മത്സരത്തിന്റെ സമ്മാനദാന ചടങ്ങ് പൂരം എക്സിബിഷൻ ഹാളിൽ വച്ച് 21-05-2025ബുധനാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് ജില്ലാ പ്രസിഡൻ്റ് ശ്രീ അനിൽ തുമ്പയിലിൻ്റെ അദ്യക്ഷതയിൽ സംസ്ഥാന പ്രസിഡൻ്റ് ശ്രീ എ.സി ജോൺസൺ ഉദ്ഘാടനം ചെയ്തു, തൃശ്ശൂർ പൂരം ഫോട്ടോഗ്രാഫിമൽസരത്തിൻ്റെ ഫോട്ടോ പ്രദർശനം സംസ്ഥാന ക്ലബ്ബ് കോഡിനേറ്റർ മുദ്ര ഗോപി നിർവ്വഹിച്ചു പ്രശസ്ത സിനിമാതാരവും, കാരിക്കേച്ചറിസ്റ്റും ആയ ജയരാജ് വാര്യർ വിജയികൾക്ക് അവാർഡ് നൽകി, തൃശ്ശൂർ പൂരം എക്സിബിഷൻ പ്രസിഡൻറ് കെ.രവീന്ദ്രൻ സെക്രട്ടറി എം രവികുമാർ എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. യോഗത്തിൽ സംസ്ഥാന നേച്ചർ ക്ലബ്ബ് കോഡിനേറ്റർ ശ്രീ മുദ്ര ഗോപി മുഖ്യാഥിതി ആയിരുന്നു. ജില്ലാ സെക്രട്ടറി ലിജോ പി ജോസഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സജീവ് വസദിനി,ശിവാനന്ദൻ പി.വി.എന്നിവർ പങ്കെടുത്തു ക്ലബ്ബ്കോഡിനേറ്റർ ദേവദാസൻ കെ വി സ്വാഗതവും ക്ലബ് സബ് കോഡിനേറ്റർ രമേഷ് അനന്യ നന്ദിയും രേഖപ്പെടുത്തി
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More