23/ 9 /2025 ന് വൈകുന്നേരം 3.30ന് ആനപ്പന്തി ബേബി കാഞ്ഞമല ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പൊതുസമ്മേളനത്തിന് ഈസ്റ്റ് യൂണിറ്റ് പ്രസിഡന്റ് സണ്ണി എം എം പതാക ഉയർത്തി തുടക്കം കുറിച്ചു. ഈശ്വര പ്രാർത്ഥനയോടെ തുടങ്ങിയ സമ്മേളനത്തിനു യൂണിറ്റ് സെക്രട്ടറി റോബി മാത്യു സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് സണ്ണി എംഎമ്മിന്റെ അധ്യക്ഷതയിൽ മേഖല പ്രസിഡണ്ട് ശ്രീ:ജോയ് പടിയൂർ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി സുരേഷ് നാരായണൻ സംഘടനാ റിപ്പോർട്ടും, യൂണിറ്റിലെ മുതിർന്ന അംഗവും ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ജോർജ് രചന, മേഖലാ ട്രഷറർ ജിതേഷ് നിയ, യൂണിറ്റ് ഇൻ ചാർജ് പ്രജിത്ത് ഐമാക്സ് എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. തുടർന്ന് പ്രജിത്ത് ഐമാക്സ്, സുരേഷ് നാരായണൻ എന്നിവർ പ്രസിഡിയം ഏറ്റെടുത്തു. യൂണിറ്റ് സെക്രട്ടറി റോബി മാത്യു വാർഷിക റിപ്പോർട്ടും, വാർഷിക വരവ് ചിലവ് കണക്ക് ട്രഷറർ സിബി ഡാവിഞ്ചിയും അവതരിപ്പിച്ചു. യൂണിറ്റ് അംഗങ്ങളുടെ ചർച്ചയ്ക്ക് മറുപടിക്ക് ശേഷം റിപ്പോർട്ടും കണക്കുകളും പാസാക്കി. തുടർന്ന് അംഗങ്ങളുടെ പൊതു ചർച്ചയിൽ സംഘടനയുടെ വരും വർഷങ്ങളിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ അംഗങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായി.അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മേഖല പ്രസിഡന്റ് ജോയ് പടിയൂർ മറുപടി പറഞ്ഞു. തുടർന്ന് നടന്ന 2025-26 വർഷത്തെ ഭാരവാഹി തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ആയി മനോജ് ചിത്രം, വൈസ് പ്രസിഡന്റ് ഷിജു ദേവിക, സെക്രട്ടറി ജിസൺ ജോർജ്, ജോയിൻ സെക്രട്ടറി ജിതേഷ് കുന്നോത്ത്, ട്രഷറർ റോബി മാത്യു, മേഖല കമ്മറ്റി അംഗങ്ങളായി ജിതേഷ് നിയ, ജോർജ് രചന എന്നിവരെ തിരഞ്ഞെടുത്തു. തുടർന്ന്, ഈ വർഷത്തെ യൂണിറ്റിന്റെ വാർഷിക സമ്മേളനത്തിനോട് അനുബന്ധിച്ച് യൂണിറ്റ് നടത്തുന്ന സ്വയശ്രയ സംഘത്തിൽ നിന്നും സംഭാവനയായി ലഭിച്ച പത്ത് കിലോ അരിയുടെ പാക്കറ്റ് നറുക്കെടുപ്പ് നടത്തി അതിൽ യൂണിറ്റ് അംഗം അനൂപ് കെ ജി വിജയിയായി. തുടർന്ന് സമ്മേളനത്തിന് ട്രഷറർ സിബി ഡാവിഞ്ചി നന്ദി പറഞ്ഞു. ദേശീയ ഗാനത്തോടുകൂടി സമ്മേളനം അവസാനിച്ചു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More