ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചേലക്കര മേഖല 2024-2025 വർഷത്തെ 41- മേഖലാ സമ്മേളനം 10-10-2025 ചേലക്കര അനില കമ്മ്യൂണിറ്റി ഹാളിൽ ഉച്ചയ്ക്ക് 3 മൂന്നുമണിക്ക് നടന്ന സമ്മേളനത്തിൽ മേഖല പ്രസിഡൻറ് ദിലീപ് കുമാർ പതാക ഉയർത്തി. തുടർന്ന് നടന്ന പരിപാടിയിൽ മേഖലാ പിആർഒ വൈശാഖ് അനുശോചനം രേഖപ്പെടുത്തി. മേഖല കമ്മിറ്റി അംഗം അനീഷ് കുമാർ യോഗത്തിന് സ്വാഗതം പറഞ്ഞു. മേഖലാ പ്രസിഡൻറ് ദിലീപ് കുമാറിന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡൻറ് അനിൽ തുമ്പയിൽ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി ടൈറ്റ്സ് സിജി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ലിജോ പി ജോസഫ് ജില്ലാ റിപ്പോർട്ടിംഗ് അവതരി പ്പിച്ചു. 2024-2025 വർഷത്തെ റിപ്പോർട്ടിംഗ് അവതരണം മേഖല സെക്രട്ടറി സുനിൽ കെ സി നിർവഹിച്ചു. 2024-2025 വർഷത്തെ കണക്ക് അവതരണം മേഖലാ ട്രഷറർ രാംദാസ് K G നിർവഹിച്ചു. സംഘടനയുടെ ബൈലോ ഭേദഗതി മേഖലാ ജോ.സെക്രട്ടറി സനിൽ എം അവതരിപ്പിച്ചു. മേഖലയിലെ രക്തംദാനം ചെയ്ത മെമ്പർമാർക്ക് ജില്ലാ ബ്ലഡ് ഡൊണേഷൻ ക്ലബ്ബിൻറെ ബാഡ്ജ് ജില്ലാ പ്രസിഡണ്ട് അനിൽ തുമ്പയിൽ നൽകി ആദരിച്ചു. മേഖലയിലെ സ്പോർട്സ് ഉള്ള മെമ്പർമാർക്ക് സംസ്ഥാന സെക്രട്ടറി ടൈറ്റ്സ് സി ജി ആദരവ് നൽകി ആദരിച്ചു. ജില്ലാ പിആർഒ അജയൻ കെ സി സമ്മേളനത്തിന് ആശംസകൾ അറിയിച്ചു. മേഖലയിലെ ഏറ്റവും നല്ല യൂണിറ്റ് പ്രസിഡന്റ് യായി ചേലക്കര യൂണിറ്റ് പ്രസിഡണ്ട് ബിനോയ് ജോസഫിനെയും , മേഖലയിലെ ഏറ്റവും നല്ല സെക്രട്ടറിയായി പഴയന്നൂർ യൂണിറ്റിലെ ജയിബിൻ ജോസഫിനും തെരഞ്ഞെടുത്തു. തുടർന്ന് റിപ്പോർട്ടിങ്ങിലും കണക്കിലും ചർച്ചകൾ നടത്തി. ചർച്ചയിൽ മനോജ് പി, രാഗേഷ്, അനീഷ് കുമാർ എന്നിവർ പങ്കെടുത്തു. തുടർന്ന് മേഖല ഇൻചാർജും തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡന്റുമായ ഷാജി ലെൻസ് മാൻ അടുത്ത വർഷത്തേക്കുള്ള തിരഞ്ഞെടുപ്പ് നടത്തി. 2025-2026 വർഷത്തെ ഭാരവാഹികൾ പ്രസിഡൻറ് - ശ്രീ മനോജ് പി വൈസ് പ്രസിഡൻറ് - ശ്രീ രാകേഷ് വി വൺ സെക്രട്ടറി - രഞ്ജിത്ത് ഡ്രീംസ് ജോയിൻറ് സെക്രട്ടറി - ഷംസുദ്ദീൻ കെ എം ട്രഷറർ - വൈശാഖ് പി ആർ ഓ - രാജേന്ദ്രൻ ഇ എസ് ജില്ലാ കമ്മിറ്റി അംഗം അജയൻ കെ സി മേഖലാ സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു. പീഠികതൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരിൽ നിന്ന് സർക്കാർ രണ്ടുവർഷമായി അംശാദായം ഇരട്ടിയായി വർധിപ്പിച്ചിട്ടും അതിനനുസൃതമായ ആനുകൂല്യം വർധിപ്പിക്കാത്ത ക്ഷേമനിധി ബോർഡിനോട് പ്രതിഷേധിച്ച് എ കെ പി എ 41-ാം ചേലക്കര മേഖലാ സമ്മേളനം പ്രമേയം പാസാക്കി.മേഖലാ സമ്മേളനത്തിൽ മേഖലയിലെ 51 മെമ്പർമാർ പങ്കെടുത്തു മേഖലാ ജോയിൻറ് സെക്രട്ടറി സനിൽ എം മേഖലാ സമ്മേളനത്തിന് നന്ദി പറഞ്ഞുകൊണ്ട് യോഗം നടപടികൾ അവസാനിപ്പിച്ചു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More