ആൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസ്സിയേഷൻ മണ്ണുത്തി മേഖല പീച്ചി യൂണിറ്റ് സമ്മേളനം 30-09-2024 ന് വൈകിട്ട് 5.30 ന് പട്ടിക്കാട് ലയൻസ് ക്ലബ് ഹാളിൽ നടന്നു . യൂണിറ്റ് പ്രസിഡൻ്റ് മേജോ തോമസിന്റെ അദ്ധ്യക്ഷതയിൽ മേഖല പ്രസിഡൻ്റ് സുരേഷ് ഷോമാൻ ഉദ്ഘാടനം ചെയ്തു . യൂണിറ്റ് സെക്രട്ടറി സോണി കോശി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷർ സിജോ മഞ്ഞകുന്നിന്റെ അഭാവത്തിൽ യൂണിറ്റ് കമ്മിറ്റിയഗം സിജോ ഫോട്ടോ വേൾഡ് കണക്ക് അവതരിപ്പിച്ചു. മേഖല സെക്രട്ടറി ജോമി അഞ്ചേരി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. മണ്ണുത്തി മേഖല ട്രഷറർ സുനിൽ ബ്ലാക്ക് സ്റ്റോൺ, ജില്ലാ കമ്മിറ്റിയംഗം രാകേഷ് റെഡ് ലാംമ്പ് , മണ്ണുത്തി യൂണിറ്റ് പ്രസിഡൻ്റ് ശശി കുണ്ടിൽ , പൂത്തൂർ യൂണിറ്റ് പ്രസിഡൻ്റ് സ്റ്റാൻലി ജോൺസൺ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു തുടന്ന് തിരഞ്ഞെടുപ്പും നടന്നു. മേജോ തോമസ് (പ്രസിഡൻ്റ് ) സിജോ ഫോട്ടോ വേൾഡ് വൈസ്പ്രസിഡൻ്റും സോണി കോശി സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയായി ലാൽ കൃഷ്ണയും സിജോ മഞ്ഞക്കുന്നിനെ ട്രഷറും ആയി തിരഞ്ഞെടുത്തു.. മേഖല കമ്മിറ്റിയിലേക്ക് രഞ്ജിത്ത് ഇ ർ, ജോസഫ് പീച്ചി യൂണിറ്റ് കമ്മിറ്റിയിലേയ്ക്ക്, തമ്പി കല്പന, ജിതിൻ, സനൽ രഞ്ജിത്ത് സ്വാഗതവും ജോസഫ് നന്ദിയും പറഞ്ഞു ഭക്ഷണത്തോടു കൂടി യോഗം അവസാനിപ്പിച്ചു..
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More