എ കെ പി എ ഒളരി യൂണിറ്റ് 40 ആം സമ്മേളനം 2024 സെപ്റ്റംബർ 30 നു ഒളരി ശ്രീ മുല്ലനേഴി സ്മാരക മെമ്മോറിയൽ ഹാളിൽ യൂണിറ്റ് പ്രസിഡന്റ് നന്ദകുമാർ എൻ എസ് ന്റെ അധ്യക്ഷതയിൽ നടന്നു, മുതുവറ മേഖല പ്രസിഡന്റ് ശ്രീ രഞ്ജിത്ത് സി എസ് യോഗം ഉദ്ഘാടനം ചെയ്തു ,സംസ്‌ഥാന വൈസ് പ്രസിഡന്റ് ജനിഷ് പാമ്പൂർ മുഖ്യ പ്രഭാഷണം നടത്തി, മേഖല ജോയിന്റ് സെക്രട്ടറി നവീൻ പി ആർ സംഘടന റിപ്പോർട്ടും , യൂണിറ്റ് സെക്രട്ടറി വിനേഷ് കെ.വി വാർഷിക റിപ്പോർട്ടും, യൂണിറ്റു ട്രഷറർ മനോഹിത് പി എം വാർഷിക കണക്കും അവതരിപ്പിച്ചു ജില്ലാ ഇൻഷുറൻസ് കൺവീനർ നിഷാർ എം എ, മേഖല ട്രഷറർ വിറ്റസ് വിൻസെന്റ് , എന്നിവർ യോഗത്തിൽ സംസാരിച്ചു, യൂണിറ്റ് ഇൻ ചാര്ജ് ബെന്നി പി.എ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് നടത്തി, പ്രസിഡന്റ് ആയി വർഗ്ഗിസ് പോൾ, സെക്രട്ടറി മനോഹിത്. പി.എം, ട്രേഷർ ആയി ഡെന്നി കെ ജോസഫ് എന്നിവരെ തിരഞ്ഞെടുത്തു യോഗത്തിൽ യൂണിറ്റിലെ 30 ഓളം പേര് പങ്കെടുത്തു