ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ AKPA 41-ാംവാർഷികത്തോടനുബന്ധിച്ച് വാടാനപ്പള്ളി മേഖല എങ്ങണ്ടിയൂർ യൂണിറ്റ് വാർഷിക പൊതുയോഗം 2025 സെപ്റ്റംബർ 22 ന് ഏങ്ങണ്ടിയൂർ ശ്രീനാരായണ ഹാളിൽ വൈകിട്ട് 6.30 ന് പ്രസിഡണ്ട് സന്ദേശ് സി കെ യുടെ അധ്യക്ഷതയിൽ തുടക്കം കുറിച്ചു തുടർന്ന് പൊതുസമ്മേളനം മേഖല പ്രസിഡണ്ട് സി എസ് സുരേഷ് ഉദ്ഘാടനം ചെയ്തു.സംഘടനാ റിപ്പോർട്ട് മേഖലാ സെക്രട്ടറി ഷനൂപ് കെ എ അവതരിപ്പിച്ചു.യൂണിറ്റ് റിപ്പോർട്ട് ജോയിൻ സെക്രട്ടറി സന്ദീപ് സി ബി അവതരിപ്പിച്ചു .കണക്ക് യൂണിറ്റ് ട്രഷറർ പുരുഷോത്തമൻ ഇ വി അവതരിപ്പിച്ചു . ആശംസകൾ അർപ്പിച്ചുകൊണ്ട് ജില്ലാ ജോയിൻ സെക്രട്ടറി ജീസൺ എ വി മേഖല ട്രഷറർ ഫ്ലെഡന്റോ എ വി,മേഖല പി ആർ ഒ സജി കെ എസ് എന്നിവർ സംസാരിച്ച ചടങ്ങിൽ മനോഷ് എം ജി അനുശോചനവും സന്ദീപ് സി ബി സ്വാഗതവും പറഞ്ഞു തുടർന്ന് യൂണിറ്റ് ഇൻ ചാർജ്,ജില്ലാ നാച്ചുറൽ ക്ലബ്ബ് കോർഡിനേറ്ററുമായ രമേശ് അനന്യയുടെ നേതൃത്വത്തിൽ 2025 26 വർഷത്തെ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു, പ്രസിഡണ്ട് : പുരുഷോത്തമൻ ഇ വി വൈസ് പ്രസിഡണ്ട് : ഷംസുദ്ദീൻ എ എ സെക്രട്ടറി : രാജു സി എം ജോയിൻ സെക്രട്ടറി: മനേഷ് എം ജി ട്രഷറർ : പ്രേംലാൽ പി ആർ മേഖലാ കമ്മിറ്റി അംഗങ്ങൾ ഷമീർ തൃത്തല്ലൂർ, രാധാകൃഷ്ണൻ പി ടി പി. യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ സന്ദേശ് സി കെ, അസ്വാക്ക് എ എച്ച് എന്നിവരെ തിരഞ്ഞെടുത്തു. നിയുക്ത വൈസ് പ്രസിഡണ്ട് ഷംസുദ്ദീൻ എ എ നന്ദി പറഞ്ഞു യോഗം അവസാനിച്ചു
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More