blog-image
15
Oct
2024

കാട്ടാക്കട മേഖല സമ്മേളനം

Thiruvananthapuram

*നമസ്കാരം* 40-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കാട്ടാക്കട മേഖലയുടെ സമ്മേളനം ( 14 - 10 - 2024 ) ഉച്ചയ്ക്ക് 3 pm ന്‌ കാട്ടാക്കട csi ചർച്ച് ഹാളിൽ വച്ച് ശ്രീ. കാട്ടാക്കട ശ്രീകുമാർ നയിച്ച ഫോട്ടോഷോപ്പ് Ai ക്ലാസോടുകൂടി തുടക്കം കുറിച്ചു. മേഖലാ പ്രസിഡന്റ് ശ്രീ സജി ഉത്തരംകോടിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ മേഖല ജോയിൻ സെക്രട്ടറി ശ്രീ. കാട്ടാക്കട ശ്രീകുമാർ സ്വാഗതം ആശംസിച്ചു. ബഹു. എം.എസ്. അനിൽകുമാർ (ജില്ലാ പ്രസിഡൻറ് ) ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു സംസാരിച്ച ചടങ്ങിൽ സംസ്ഥാന സെക്രട്ടറി ശ്രീ. തോപ്പിൽ പ്രശാന്ത് സംസ്ഥാന റിപ്പോർട്ടിങ്ങും.ജില്ലാ സെക്രട്ടറി ശ്രീ.Dr.ആർ. വി മധു ജില്ലാ റിപ്പോർട്ടിങ്ങും ജില്ലാ സാന്ത്വനം കോഡിനേറ്റർ ശ്രീ.സതീഷ് കവടിയാർ, സാന്ത്വനം റിപ്പോർട്ടിങ്ങും. മേഖലാ സെക്രട്ടറി ശ്രീ.സജീവ് മേലതിൽ മേഖലാ റിപ്പോർട്ടും, വരവ് ചിലവ് കണക്ക് മേഖലാ ട്രഷറർ ശ്രീ.ബാബു മലയിൻകീഴ്,അവതരിപ്പിച്ചു. സമ്മേളനത്തിൽ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ചനാഷണൽ ലെവൽ ഡോക്കുമെന്ററി മത്സരത്തിൽ തുടർച്ചയായി മൂന്നാം തവണയും സമ്മാനം നേടിയ ശ്രീ. സജി ഉത്തരം കോടിനെ മലയിൻകീഴ് യൂണിറ്റ് ഭാരവാഹികൾ ആദരിച്ചു. മുഖ്യ വ രണാധികാരി ആയ ജില്ലാ പി ആർ ഒ ശ്രീ. അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ 2024, 2025 ലെ ഭാരവാഹി തെരഞ്ഞെടുപ്പും നടത്തി.തുടർന്ന് ജില്ലാ ട്രഷർ ശ്രീ.സന്തോഷ് കുമാറും,ജില്ലാ.വൈസ് പ്രസിഡന്റ് ശ്രീ.അജിത് സാഗ,യും ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും, ഭാരവാഹികൾക്കും, ശ്രീ നേത്ര കണ്ണാശുപത്രി യുടെ സൗജന്യ നേത്ര പരിശോധന പ്രിവിലേജ് കാർഡ് നൽകി. ജില്ലാ കമ്മിറ്റി അംഗം ശ്രീ. സുരേഷ് മോണിക്ക കൃതജ്ഞത രേഖപ്പെടുത്തി. ദേശീയ ഗാനത്തോട് കൂടി സമ്മേളനം അവസാനിച്ചു. 2024-25 ഭാരവാഹികൾ പ്രസിഡന്റ് - സജിഉത്തരംകോട് സെക്രട്ടറി - രാജീവ് മേലേതിൽ വൈസ് പ്രസിഡന്റ് - രശ്മി ജോയിൻ സെക്രട്ടറി - ശ്രീകുമാർ കാട്ടാക്കട ട്രഷറർ - ബാബു മലയിൻകീഴ് ജില്ലാ കമ്മിറ്റി അംഗം - അനിൽ നയന, സുരേഷ് മോണിക്ക

Latest News
19
Sep
2024

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം

Malappuram

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ആൾ ക ...Read More

20
Sep
2024

വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം

Malappuram

AKPA വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം 20-09-20 ...Read More

24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More