കരിങ്കല്ലത്താണി യൂണിറ്റ് സമ്മേളനം ആള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് കരിങ്കല്ലത്താണി യൂണിറ്റ് 40-ാമത് വാര്‍ഷിക സമ്മേളനം 2.10.2024-ന് ബുധനാഴ്ച രാത്രി ഏഴിന് കരിങ്കല്ലത്താണി വ്യാപാര ഭവനില്‍ നടന്നു. യൂണിറ്റ് പി.ആര്.ഒ. അരവിന്ദ് അനുശോചനം രേഖപ്പെടുത്തി. യൂണിറ്റ് വൈസ് പ്രസിഡന്റ് ബിജു പ്രീതി സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് പി. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ മേഖല പ്രസിഡന്റ് നൗഷാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം യൂസഫ് കാസിനോ മുഖ്യ പ്രഭാഷണം നടത്തി. മേഖല സെക്രട്ടറി വിനുമെമ്മറീസ് സംഘടനാ റിപ്പോര്‍ട്ടും യുണിറ്റ് സെക്രട്ടറി രാജാ രാജന് യൂണിറ്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ അന്‍വര്‍ ഫോട്ടോ എക്സ്പ്രസ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. മേഖല ട്രഷറര്‍ ഹൈദര്‍ റിയല്‍, യൂണിറ്റ് ഇന്‍ചാര്‍ജ് സജീഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. സുബ്രഹ്മണ്യന് ശില്പി സാന്ത്വനം, ഇന്‍ഷൂറന്‍സ്, ക്ഷേമനിധി പദ്ധതികള്‍ വിശദീകരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ എല്ലാ മെമ്പര്‍മാരും പങ്കെടുത്തു. സമ്മേളനത്തില്‍ 17 പേര് പങ്കെടുത്തു. തുടര്‍ന്ന് 2024-2025 വര്‍ഷത്തേക്കുള്ള യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍: പ്രസിഡന്റ്: ബാലകൃഷ്ണന്.പി. വൈസ് പ്രസിഡന്റ് റിജു വി.ബി. സെക്രട്ടറി: രാജാ രാജന്. ജോ. സെക്രട്ടറി: ഷബീര്‍. ട്രഷറര്‍: വീരാന്‍. പി.ആര്.ഒ. കൃഷ്ണപ്രസാദ്. മേഖല കമ്മിറ്റിയംഗം: സുബ്രഹ്മണ്യന് ശില്പി. യൂണിറ്റിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങള്‍: സഹദേവന് വി.ബി, ബിജു പ്രീതി, അന്‍വര്‍ ഫോട്ടോ എക്സ്പ്രസ്, അരവിന്ദ്. യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഷബീര്‍ നന്ദി പറഞ്ഞു. ഭക്ഷണത്തിന് ശേഷം യോഗം പിരിച്ചുവിട്ടു.
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More