blog-image
19
Aug
2025

ലോക ഫോട്ടോഗ്രാഫി ദിനാഘോഷം

Kannur

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ല ഫോട്ടോഗ്രാഫി ക്ലബ്ബ് ആയ ക്രിയേറ്റിവ് ഐസ് 186 ആമത് ലോക ഫോട്ടോഗ്രാഫി ദിനത്തിന്റെ ഭാഗമായി പയ്യന്നൂർ ലളിത കലാ അക്കാദമി ഹാളിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. ക്ലബ്ബ് കോർഡിനേറ്റർ ടി.സി പ്രവീണിന്റെ അധ്യക്ഷതയിൽ പ്രശസ്ത ശില്പി ശ്രീ. ഉണ്ണി കാനായി പ്രദർശനം ഉദ്ഘാടനം ചെയ്തു. ഫോട്ടോഗ്രാഫേഴ്സ് സംസ്ഥാന സൊസൈറ്റി വൈസ് പ്രസിഡണ്ട് പി.പി.ജയകുമാർ, AKPA ജില്ലാ ട്രഷറർ വിതിലേഷ് അനുരാഗ്, ജില്ലാ ജോ.സെക്രട്ടറിമാരായ ചന്ദ്രൻ മാവിച്ചേരി, കെ.വി ഷിജു, പയ്യന്നൂർ മേഖല പ്രസിഡണ്ട് കൃഷ്ണദാസ് മാധവി, ക്രിയേറ്റീവ് ഐസ് മുൻ ഭാരവാഹികളായ പി.ഗോപാലൻ, അശോകൻ പുറച്ചേരി, ദിലീഷ് കുമാർ പരിയാരം തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ക്രിയേറ്റീവ് ഐസ് സബ് കോർഡിനേറ്റർ എം എൻ കിഷാേർ കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിന് AKPA മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ.വി വിനയകൃഷ്ണൻ നന്ദിയും പറഞ്ഞു.

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More