blog-image
08
Oct
2024

പട്ടാമ്പി മേഖല വാർഷിക സമ്മേളനം

Palakkad

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പട്ടാമ്പി മേഖല നാൽപ്പതാമത് വാർഷിക സമ്മേളനം ഒക്ടോബർ 8 ചൊവ്വാഴ്ച കൊപ്പം വ്യാപാര ഭവനിൽ വച്ച് (കണ്ണപ്പൻ നഗർ) മേഖല പ്രസിഡണ്ട് വിബീഷ് വിസ്മയ കാലത്ത് 9 മണിക്ക് പതാക ഉയർത്തിയ തോടുകൂടി സമ്മേളനത്തിന് തുടക്കമായി. തുടർന്ന് നടന്ന ശക്തി പ്രകടനത്തിൽ നാല് യൂണിറ്റുകളിൽ നിന്നും എത്തിയ മെമ്പർമാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മേഖല പ്രസിഡണ്ട് വിബീഷ് വിസ്മയുടെ അധ്യക്ഷതയിൽ പൊതുസമ്മേളനം ബഹു: കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ഉണ്ണികൃഷ്ണൻ ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നൽകിവരാറുള്ള കാഴ്ച പുരസ്കാരം ഈ വർഷം കൊപ്പത്തെ ജനകീയ ഡോക്ടർ ടി. കെ. മൊയ്തു അവർകൾക്ക് ഉത്ഘാടകൻ നൽകി ആദരിച്ചു. സുഭാഷ് കീഴായൂർ ശ്രീ മൊയ്തു ഡോക്ടറെ സദസ്സിന് പരിചയപ്പെടുത്തി. SSLCയിൽ ഉന്നത വിജയം നേടിയ മേഖലയിലെ മെമ്പർമാരുടെ മക്കൾക്കുള്ള ജില്ലാ കമ്മറ്റിയുടെ N ശങ്കരൻ നായർ സ്മാരക ഉപഹാരവും. ജില്ലാ ക്രിക്കറ്റിൽ റണ്ണറപ്പായ മേഖലാ ടീമങ്കങ്ങൾക്കുള്ള ആദരവും. ചടങ്ങിൽ വെച്ച് നൽകി. മുഖ്യപ്രഭാഷണം സംസ്ഥാന വൈസ് പ്രസിഡണ്ട് മുദ്ര ഗോപിയും, ആശംസകൾ അർപ്പിച്ചു കൊണ്ട് ജില്ലാ പ്രസിഡന്റ് ജയറാം വാഴകുന്നം, ജില്ലാ ട്രഷറർ ഉണ്ണി ഡിസയർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഗിരീഷ് പട്ടാമ്പി, ജില്ലാ ജോ:സെക്രട്ടറിമാരായ സുഭാഷ് കീഴായൂർ, ലത്തീഫ് ഒറ്റപ്പാലം, ജില്ലാ സ്പോർട്സ് സബ് കോഡിനേറ്റർ ഷംസു ഓർക്കിഡ് എന്നിവർ സംസാരിച്ചു. മേഖലാ കമ്മിറ്റി അംഗം ഗിരീഷ് ദൃശ്യ പ്രാർത്ഥനയും, മേഖലാ PRO രതീഷ് ഒഡേസ അനുശോചനവും, മേഖലാ സെക്രട്ടറി സമദ് കൊപ്പം സ്വാഗതവും, മേഖലാ ട്രഷറർ ബാബു പ്രണവം നന്ദിയും രേഖപ്പെടുത്തി. [10:19 AM, 10/24/2024] PRO Pattambi Ratheeshodeza: മേഖലാ പ്രതിനിധി സമ്മേളനം നാൽപ്പതാമത് മേഖലാ പ്രതിനിധി സമ്മേളനം മേഖലാ പ്രസിഡന്റ് വിബീഷ് വിസ്മയയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് ജയറാം വാഴകുന്നം ഉത്ഘാടനം ചെയ്തു. സംഘടനാ റിപ്പോർട്ട് ജില്ലാ സെക്രട്ടറി പ്രകാശ് സൂര്യ അവതരിപ്പിച്ചു. സബ് കമ്മിറ്റി തിരഞ്ഞെടുപ്പിനു ശേഷം മേഖലാ പ്രവർത്തന റിപ്പോർട്ട് മേഖലാ സെക്രട്ടറി സമദ് കൊപ്പവും, കണക്ക് മേഖലാ ട്രഷറർ ബാബു പ്രണവവും അവതരിപ്പിച്ചു. പ്രസീഡിയം മേഖലാ വൈസ് പ്രസിഡന്റ് സിജിമാത്വു, സോമൻ പട്ടാമ്പി, മിനുട്സ് മേഖലാ ജോ:സെക്രട്ടറി പ്രസാദ് കാർത്തിക, പ്രമേയം മേഖലാ കമ്മിറ്റി അംഗം ഹെബ്രോൺ ഡേവിഡ് എന്നിവർ ചാർജ് ഏറ്റെടുത്തു. നാലുയൂണിറ്റുകളിൽ നിന്നും പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. മുപടിക്കുശേഷം. വാർഷിക റിപ്പോർട്ടും കണക്കും ഭേദഗതികളോടെ അംഗീകരിച്ചു. പ്രമേയകമ്മിറ്റി അവതരിപ്പിച്ച പ്രമേയങ്ങളും അംഗീകരിച്ചു. മേഖലാ നിരീക്ഷകൻ ലത്തീഫ് ഒറ്റപ്പാലത്തിൻ്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹി തിരഞ്ഞെടുപ്പ് നടന്നു. നിലവിലെ കമ്മിറ്റി നൽകിയ പാനൽ ഐക്യകണ്ഠേന അംഗീകരിച്ചു. പുതിയ ഭാരവാഹികളെ മേഖലാ നിരീക്ഷകൻ സദസ്സിന് പരിചയപ്പെടുത്തി. നിയുക്ത പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവർ സംസാരിച്ചു. തുടർന്ന് ആശംസകൾ അർപ്പിച്ചു കൊണ്ട് ജില്ലാ ട്രഷറർ ഉണ്ണി ഡിസയർ, ജില്ലാ ജോ:സെക്രട്ടറി സുഭാഷ് കീഴായൂർ, ജില്ലാ സ്പോർട്സ് സബ് കോഡിനേറ്റർ ഷംസു ഓർക്കിഡ് എന്നിവർ സംസാരിച്ചു. മേഖലാ ജോ:സെക്രട്ടറി പ്രസാദ് കാർത്തിക സ്വാഗതവും, കൊപ്പം യൂണിറ്റ് സെക്രട്ടറി സുരേഷ് പുലാശ്ശേരി നന്ദിയും രേഖപ്പെടുത്തി. ദേശീയഗാനത്തോടെ സമ്മേളനത്തിന് പരിസമാപ്തിയായി. മേഖലാ പ്രതിനിധി സമ്മേളനത്തിൽ യൂണിറ്റുകളിൽ നിന്നും നിശ്ചയിച്ച എല്ലാ പ്രതിനിധികളും (100%) പങ്കെടുത്തു കൊണ്ട് ഈ സമ്മേളനം സമ്പുഷ്ടമാക്കിയ യൂണിറ്റ് കമ്മറ്റികൾക്ക് മേഖലാ കമ്മറ്റിയുടെ അഭിവാദ്യങ്ങൾ. മേലെ പട്ടാമ്പി. 10/10 പട്ടാമ്പി ടൗൺ. 10/10 കൊപ്പം. 12/12 തിരുവേഗപ്പുറ. 8/8 2024/25ലെ മേഖലാ ഭാരവാഹികൾ പ്രസിഡന്റ് : ഹനീഫ ഫോട്ടോവേൾഡ്. വൈസ്‌പ്രസിഡന്റ് : ഗിരീഷ് വാഴകുന്നം സെക്രട്ടറി: ബാബു പ്രണവം ജോ:സെക്രട്ടറി: രാഗേഷ് സ്മൈൽ ട്രഷറർ: സമദ് കൊപ്പം പി.ആർ.ഒ : രതീഷ് ഒഡേസ ജില്ലാ കമ്മറ്റിയിലേക്ക് ജയറാം വാഴകുന്നം സുഭാഷ് കീഴായൂർ ഷംസു ഓർക്കിഡ് സമദ് കൊപ്പം.

Latest News
13
Sep
2022

UNITT CONFERENCE (AZHEEKKODE UNIT)

Kannur

ഓൾ കേരള ഫോട്ടോഗ്രാഫർ അസോസിയേഷൻ അഴീക് ...Read More

30
Sep
2022

UNIT CONFERENCE 2021-22

Kannur

"ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ...Read More

30
Sep
2022

THALIPPARAMBA UNIT CONFERENCE 2021-22

Kannur

"എ കെ പി എ തളിപ്പറമ്പ് ഈസ്റ്റ് യൂണിറ്റ ...Read More

30
Sep
2022

THALIPPARAMB EAST UNIT

Kannur

LESDERS 2022-23 ...Read More

30
Sep
2022

KARIVELLUR UNIT CONFERENCE 2021-22

Kannur

"ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ...Read More