കൊടുങ്ങല്ലൂർ : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊടുങ്ങല്ലൂർ മേഖല ഐഡൻ്റിറ്റി കാർഡ് വിതരണവും സംസ്ഥാന ജില്ലാ നേതാക്കൾക്ക് സ്വീകരണവും സൗഹൃദ നോമ്പുതുറയും നടത്തി. കൊടുങ്ങല്ലൂർ SNDP ഹാളിൽ സംഘടിപ്പിച്ച യോഗം ജില്ല പ്രസിഡണ്ട് അനിൽതുമ്പയിൽ ഉൽഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി സെക്രട്ടറി സി.ജി. ടൈറ്റസ് മെമ്പർമാർക്ക് ഐഡി കാർഡുകൾ വിതരണം ചെയ്തു. സംസ്ഥാന ജില്ല നേതാക്കളായ സി.ജി. ടൈറ്റസിനേയും, അനിൽ തുമ്പയിലിനേയും, ലിജോജോസഫിനേയും, സുനിൽബ്ലാക്ക് സ്റ്റോണിനേയും ജിതേഷിനേയും വേദിയിൽ ഷാളണിയിച്ച് സ്വീകരണം നൽകി. മേഖല പ്രസിഡണ്ട് പി.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗം സുരേഷ് കണ്ണൻ്റെ പ്രാർത്ഥനാഗാനാലാപനത്തോടെ ആരംഭിച്ചു. മേഖല വൈസ് പ്രസിഡണ്ട് കെ.ഒ. ആൻ്റണി അനുശോചനം പറഞ്ഞു. മേഖല ജോയിൻ സെക്രട്ടറി മധുലയ ചിത്ര സ്വാഗതം പറഞ്ഞു. ജില്ല സെക്രട്ടറി ലിജോ ജോസഫ് ജില്ല റിപ്പോർട്ടിങ്ങും മേഖല സെക്രട്ടറി സുരേഷ് കണ്ണൻ മേഖല റിപ്പോർട്ടിങ്ങും നടത്തി. മേഖല ട്രഷറർ ഇൻ ചാർജ് എ.എസ്. ജയപ്രസാദ് വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഇ.ബി. ജിതേഷ്, ജില്ലാ ട്രഷറർ സുനിൽ ബ്ലാക്ക്സ്റ്റോൺ, ജില്ലാ കമ്മറ്റിയംഗം വി.എ.ഇജാസ് , മേഖല പി. ആർ. ഒ. ഒനജീബ് അലി എന്നിവർ ആശംസകൾ പറഞ്ഞു. മേഖല ട്രഷറർ എം.എസ്. സന്ദീപ് യോഗത്തിന് നന്ദി പറഞ്ഞു. തുടർന്ന് ഇഫ്ത്താർ സംഗമം നടത്തി.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More