*കാഞ്ഞങ്ങാട്* മിനി സിവിൽ സ്റ്റേഷൻ മാർച്ചും ധർണ്ണയും ......................... ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് ബസ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കാഞ്ഞങ്ങാട് മുനിസിപ്പൽ സിവിൽ സ്റ്റേഷന്റെ മുന്നിൽ എ.കെ.പി.എ. ജില്ലാ പ്ര സി ഡ ൻ്റ് ശ്രീ.സുഗുണൻ ടി.വി.യുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട കാസർകോട് എം.എൽ.എ. ശ്രീ . എൻ എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു, വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കുക, ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്ക് വാടക ഇനത്തിൽ ഏർപ്പെടുത്തിയ 18% അധിക ജി.എസ്.ടി. പിൻവലിക്കുക, ഓൺലൈൻ സ്ഥാപനങ്ങളിലും അക്ഷയ കേന്ദ്രങ്ങളിലും ഫോട്ടോ പ്രിൻ്റ് ചെയത് കൊടുക്കുന്നത് അവസാനിപ്പിക്കുക, ഫോട്ടോഗ്രാഫി മേഖലയിലേക്കുള്ള അനധികൃത കടന്നുകയറ്റം അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജില്ലയിലെ നൂറുകണക്കിന് ഫോട്ടോഗ്രാഫർമാർ പരിപാടിയിൽ പങ്കെടുത്തു എ.കെ. പി.എ.സംസ്ഥാന സെക്രട്ടറി ശ്രീ ബിനോയ് കള്ളാട്ടുകുഴി മുഖ്യപ്രഭാഷണം നടത്തി.പ്രസ്തുത യോഗത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ. സജീഷ് മണി , സംസ്ഥാന സെക്രട്ടറി ശ്രീ ഹരീഷ് പാലക്കുന്ന്, സംസ്ഥാന വനിതാവിങ് കോഡിനേറ്റർ ശ്രീ പ്രശാന്ത് തൈക്കടപ്പുറം, എന്നിവർ സംസാരിച്ചു, പ്രസ്തുത യോഗത്തിന് ജില്ലാ സെക്രട്ടറി ശ്രീ. വി.എൻ. രാജേന്ദ്രൻ സ്വാഗതവും ജില്ലാ ട്രഷറർ ശ്രീ. സുനിൽകുമാർ നന്ദിയും രേഖപ്പെടുത്തി
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More